തൈക്കുടം ബ്രിഡ്ജിലെ ആ തടിയനെ കാണാനില്ല; ഗോവിന്ദ് മേനോന്റെ പുതിയ രൂപം കണ്ട് ഞെട്ടി ആരാധകര്‍

29

സം​ഗീത ബാൻ്റായ തൈക്കുടം ബ്രിഡ്ജിലെ ആ തടിയനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ ഇപ്പോൾ. അയല മത്തി കാരി ചൂര ചാള… എന്ന ​പാട്ട് പാടി ഏറെ ആരാധകശ്രദ്ധ നേടിയ ​ഗോവിന്ദ് മേനോനെയാണ് ആളുകൾ അതിശയത്തോടെ നോക്കുന്നത്.

105 കിലോ​ഗ്രാം ശരീരഭാരമുണ്ടായിരുന്ന ​ഗോവിന്ദ് ഭാരം 83 കിലോയാക്കി കുറച്ചിരിക്കുകയാണ്. തന്റെ മുമ്പത്തെ ചിത്രവും ഭാരം കുറച്ചതിനുശേഷമുള്ള ചിത്രവും ​ആരാധകർക്കായി ഗോവിന്ദ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

Advertisements

കൃത്യമായ ഡയറ്റ് പ്ലാനിങ്ങിലൂടേയും ജിമ്മിലെ കടുത്ത ട്രെയിനിങ്ങും കൊണ്ട് വെറും ആറു മാസം കൊണ്ടാണ് ​ഗോവിന്ദ് ഭാരം കുറച്ചത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്നും, ജീവിതത്തിൽ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ഗോവിന്ദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. എനിക്കിത് സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്നും ​ഗോവിന്ദ് പറയുന്നു.

96 എന്ന തമിഴ് ചിത്രത്തിൽ റാമിന്റെയും ജാനുവിന്റെയും പ്രണയം പാട്ടിലൂടെ മനോഹരമാക്കിയ തൈക്കുടം ബ്രിഡ്ജിലെ ആസ്ഥാന ​ഗായകനാണ് ഗോവിന്ദ് മേനോൻ. ​

ഗായകനായി മാത്രമല്ല വയലിനിസ്റ്റായും ഗിറ്റാറിസ്റ്റുമായുമെല്ലാം തിളങ്ങിയ ഗോവിന്ദ് 96ലൂടെ തമിഴകത്തിന്റെയും പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറി. പ്രണയാതുരമായ ​ഗാനത്തിലൂടെ പ്രേഷകരെ കൈയ്യിലെടുത്ത ഗോവിന്ദ് മേനോൻ തമിഴിൽ ഗോവിന്ദ് വസന്ത എന്ന പേരിലാണ് അറിയപ്പെടുന്നത്.

100 ഡേയ്‌സ് ഓഫ് ലവ്, വേഗം, ഹരം,24 നോര്‍ത്ത് കാതം തുടങ്ങിയ ചിത്രങ്ങൾക്കും ​ഗോവിന്ദ് സംഗീതം നൽകിയിട്ടുണ്ട്. വിജയ് സേതുപതി നായകനായ സീതകാത്തിയാണ് ഗോവിന്ദിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Advertisement