ഒപ്പം അഭിനയിക്കാൻ ഏത് നായകനെ ആണ് വേണ്ടതെന്ന് വരെ അവര് ചോദിച്ചു: മലയാളത്തിലെ ഭാഗ്യ നായികയായി തന്നെ സിനിമാക്കാർ കാണുന്നതിനെ കുറിച്ച് അപർണ ബാലമുരളി

78

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറിപറ്റാൻ അപർണയ്ക്ക് സാധിച്ചു.

പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ചവേഷങ്ങളീലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണ ബാലമുരളി ആയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു ഈ ചിതരത്തിലെ അഭിനയിത്തിന് നടിക്ക് ലഭിച്ചത്.

Advertisements

അതേ സമയം മലയാളത്തിലെ ഭാഗ്യ നായിക എന്ന് തന്നെക്കുറിച്ച് സിനിമാക്കാർക്കിടയിലുള്ള പറച്ചിലിനെ കുറിച്ച് തുറന്നു പറയുകയാണ് അപർണ ബാലമുരളി ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അപർണയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ അടുത്തു വരുന്ന സിനിമകൾ എനിക്ക് ആദ്യ പരിഗണന നൽകുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപർണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാൻ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. എനിക്കൊപ്പം അഭിനയിക്കാൻ ഏതു നായകനെ വേണം എന്ന് വരെ ചോദിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്.

പൊതുവേ ഞാൻ അങ്ങനെ അഭിപ്രായം പറയുന്ന ഒരാൾ അല്ല. പക്ഷേ അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ട്. കൂടുതലും ഫീമെയിൽ സബ്ജക്റ്റിനു പ്രാധാന്യമുള്ള സിനിമകളിലാണ് അങ്ങനെയുള്ള ചോദ്യം വരുന്നത്. പൊതുവേ മലയാളത്തിൽ നടിമാർക്കിടയിൽ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും.

ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാർത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ നമുക്കും ഒരു സന്തോഷമാണെന്നും അപർണ വെളിപ്പെടുന്നു.

Advertisement