പൊതുവെ മടിയനായ ഞാൻ പതിനാറ് കിലോ കുറച്ചു; പുത്തൻ മേയ്‌ക്കോവറിൽ അമ്പരപ്പിച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് വിനു മോഹൻ

135

അന്തരിച്ച നാടക നടൻ മോഹൻ കുമാറിന്റെയും നാടക സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായ വിനു മോഹൻ ഇന്ന് മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരമാണ്. മലയാളത്തിന്റെ ക്ലാസ്സ് ഡറക്ടറും രചയിതാവുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അഭിനയ രംഗത്തേ ക്കെത്തുന്നത്.

നിവേദ്യത്തിലെ മോഹന കൃഷ്ണനെന്ന തനി നാടൻ യുവാവായ കഥാപാത്രത്തെ വിനു മോഹൻ ഗംഭീരമായി അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് ഒരുപിടി നല്ല വേഷങ്ങൾ വിവിധ സിനിമകളിലായി നായകനായും സഹതാരമായുമൊക്കെ അഭിനയിച്ചു. തുടർന്നാണ് നടൻ വിവാഹിതനായത്.

Advertisements

തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയെയാണ് വിനു മോഹൻ ജീവിതത്തിലേക്ക് കൂട്ടിയത്. വിനുമോഹൻ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറിൽ വീണ്ടും വഴിത്തിരിവായി മാറിയത്. വിനുവിന്റെ അനിയൻ അനു മോഹനും ഇന്ന് സിനിമയിൽ സജീവമാണ്. 2007ൽ ‘നിവേദ്യ’ത്തിലൂടെ എത്തിയ വിനു മോഹൻ മലയാളത്തിൽ നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്.

ALSO READ- സീരിയലിൽ തിളങ്ങിയത് നാല് വയസുമുതൽ; ഈ കുറുമ്പി യഥാർത്ഥത്തിൽ ആരാണെന്നറിയാമോ? പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഏട്ടന്മാരുടെ സ്വന്തം സോന

നിവേദ്യത്തിന് ശേഷം കരിയറിൽ സോളോ ഹിറ്റുകൾ സമ്മാനിഇപ്പോൾ പുതിയ ചിത്രത്തിനായി ശരീര ഭാരം കുറച്ചു പുത്തൻ മേക്കോവർ നടത്തിയിരിക്കുകയാണ് വിനു മോഹൻ. ഏകദേശം 16 കിലോയോളം ഭാരമാണ് താരം കുറച്ചത്. താരത്തിന്റെ ഭാര്യയുടെ മോട്ടിവേഷനിലാണ് വ്യായാമം പതിവാക്കിയതെന്ന്് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നതിനിടെ തന്റെ പുത്തൻ ലുക്കിനെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് താരം.

താരസംഘടനയായ അമ്മയും മഴവിൽ മനോരമ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നതിനിടയിലാണ് മേക്കോവറിനെ കുറിച്ചും വിനു മോഹൻ സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ‘ഞാൻ പൊതുവെ വ്യായാമം ചെയ്യാൻ മടിയുള്ള ആളാണ്. അതേസമയം, നല്ല ഭക്ഷണ പ്രിയനുമാണ്. കോവിഡ് വന്നിരുന്നു. അതിനു ശേഷം വലിയ രീതിയിൽ തടികൂടി, എനിക്ക് തന്നെ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു.’

ALSO READ-‘എന്റെ വിശ്രമം ഖബറിലായിരിക്കും’, കഠിനധ്വാനത്തിന്റെ പാഠം പകർന്ന് വികാരഭരിതനായി യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ

‘ഭാരം കുറയ്ക്കാൻ പ്രചോദനമായത് ഭാര്യ വിദ്യയാണ്. അതിനിടയിൽ ഒരു കഥാപാത്രം വന്നു, കുറച്ചുകൂടെ ശരീരഭാരം കുറച്ചാൽ മാത്രമേ ആ കഥാപാത്രത്തോട് നീതി പുലർത്താനാവൂ എന്നു തോന്നി. അങ്ങനെയാണ് വർക്കൗട്ട് ആരംഭിച്ചത്.’- വിനു മോഹൻ പറയുന്നു. .ആദ്യത്തെ രണ്ടാഴ്ച ബുദ്ധിമുട്ട് ആയിരുന്നു എന്റെ ട്രെയിനറാണ് എല്ലാ ദിവസവും എന്നെ രാവിലെ വിളിച്ചു എഴുന്നേല്പിച്ചുകൊണ്ടിരുന്നത്. വെയിറ്റ് കുറയാൻ തുടങ്ങിയതോടെ ഉത്സാഹം കൂടി, ആത്മവിശ്വാസം കൂടി. ഇപ്പോൾ ഏതാണ്ട് 16 കിലോയോളം കുറച്ചു സന്തോഷമാണ്. അതിനിടെ ഇനിയും ഭാരം കുറയ്ക്കണമെന്നാണ് സംവിധായകൻ പറയുന്നത്. അതിനുള്ള ട്രെയിനിങ്ങിലാണ്.’ -എന്നും വിനു മോഹൻ പറയുന്നു.

അമ്മ സംഘടിപ്പിക്കുന്ന താരങ്ങളുടെ ഷോയെ കുറിച്ചും വിനു മോഹൻ പറയുന്നുണ്ട്. ഏറെ നാൾക്ക് ശേഷം ഒത്തുകൂടുന്നതിന്റെ ആകാംഷയിലാണ് താനെന്ന് താരം പറഞ്ഞു. ‘കോവിഡിന് ശേഷം എല്ലാവരും ഒരുമിച്ച് കൂടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ലാലേട്ടനും മമ്മുക്കയും അങ്ങനെ എല്ലാവരും വളരെ രസകരമായിട്ടാണ് ഈ ഷോയെ കാണുന്നത്. അവരോടൊപ്പം ഒക്കെ സമയം ചിലവഴിക്കുക. ആ ഗ്രൂപ്പിന്റെ ഭാഗമാകുക എന്നതൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്.’ വിനു മോഹൻ പറയുന്നു.

Advertisement