ഒരു കാലത്ത് മലയാള സിനിമയില്‍ അമ്പരപ്പിക്കുന്ന വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടനാണ് ടിജി രവി. 1970, 80 കാലഘട്ടങ്ങളില്‍ ആയിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടന്‍ ബാലന്‍ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലന്‍ വേഷങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.
ആദ്യകാലത്ത് നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ടായിരുന്നു ടിജി രവിയുടെ തുടക്കം.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രധാനമായും വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച ടി ജി രവി പിന്നീട് മലയാള സിനിമാ ചരിത്രത്തില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.
Also Read:തേജസിനെ മാളവിക ഇത്രത്തോളം മനസ്സിലാക്കിയിരുന്നോ, വൈറലായി വീഡിയോ, ജോഡി പൊരുത്തം സൂപ്പറെന്ന് ആരാധകര്‍
പഠനകാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. കൂടാതെ ഫുട്ബാള്‍, ഹോക്കി എന്നിവയിലും യൂണിവേഴ്‌സിറ്റി തലത്തില്‍ കളിക്കുമായിരുന്നു. താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥനായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ ടി ജി രവി. ഇന്നും മലയാള സിനിമയില്‍ സജീവമാണ് അദ്ദേഹം.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ടിജി രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വലിയ സ്റ്റാറാണ് മമ്മൂട്ടിയെന്നും ഒരിക്കല്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ നിങ്ങള്‍ എന്ന് വിളിച്ചിരുന്നുവെന്നും അതിന് ശേഷം ഒരു ദിവസം തന്നെ മമ്മൂട്ടി കാരവാനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ടിജി രവി പറയുന്നു.
എന്ന് മുതലാടോ എന്നെ നിങ്ങള്‍ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയതെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചു. മുമ്പൊക്കെ എടോ താന്‍ എന്നൊക്കെ ഞാന്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് നിങ്ങള്‍ വലിയ സ്റ്റാറാണെന്നും ജനങ്ങളുടെ മുന്നില്‍ വെച്ച് പഴയത് പോലെ വിളിക്കുന്നത് ശരിയല്ലെന്നും താന്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും രവി പറയുന്നു.
അത് കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചു. ആ സംഭവം തനിക്ക് ശരിക്കും ഒരു പാഠമായിരുന്നു. അദ്ദേഹത്തെ പോലെ ഒരു മഹാനടന്‍ തന്നോട് ഇങ്ങനെ ചോദിക്കണമെങ്കില്‍ തങ്ങളുടെ സൗഹൃദത്തില്‍ എന്തെങ്കിലും മാറ്റം വന്നതായി തോന്നിയതുകൊണ്ടാാവുമല്ലോ എന്നും ആ സംഭവത്തിന് ശേഷം അദ്ദേഹത്തോടുള്ള സൗഹൃദം തനിക്ക് കൂടിയിട്ടേയുള്ളൂവെന്നും ടിജി രവി പറഞ്ഞു.