കേരളത്തിലെ പ്രത്യേകിച്ച് മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. ഒരുപാട് കഷ്ടതകളിലൂടെ കടന്നുവന്ന ഹെയ്ദി ഇന്ന് തല ഉയർത്തി തന്നെയാണ് ജീവിക്കുന്നത്. പൂർണമായും സ്ത്രീയായി മാറിയ ഹെയ്ദി സാദിയ ബാംഗ്ലൂരിൽ നിന്നാണ് സർജറി പൂർത്തിയാക്കിയത്. തുടർന്ന് പഠനം തുടരുകയും ജേണലിസ്റ്റായി ജോലി നേടിയെടുക്കുകയും ചെയ്തു. കേരളത്തിന് തന്നെ അഭിമാനമായി മാറി ഹെയ്ദി കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളർത്തമ്മ.
തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവത്തെപറ്റി തുറന്നുപറയാൻ മടിക്കാത്തയാളാണ്് ഹെയ്ദി. നാല് വർഷം മുൻപ് താൻ ട്രാൻസ്‌ജെൻഡറാണെന്ന് ഹെയ്ദി സാദിയ തുറന്നു പറഞ്ഞതോടെ നാട്ടിലും കുടുംബത്തിലും കോലാഹലമായി എന്നാണ് അവർ പറയുന്നത്. തന്റെ വ്യക്തിത്വം ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവുണ്ടായി. സ്‌കൂളിൽ പഠിക്കുമ്പോാൾ ആരും കൂട്ടു കൂടിയിരുന്നില്ല. എന്നാൽ ഇതേ ആൾക്കാർ തന്നെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വിളിച്ചു വരുത്തി നേരം വെളുക്കും വരെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും ഹെയ്ദി വെളിപ്പെടുത്തിയിരുന്നു.
അടുത്ത ബന്ധു ആയ ഒരാൾ ആണാണോ പെണ്ണാണോ എന്നറിയാൻ തന്റെ വസ്ത്രങ്ങൾ വലിച്ചു മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജിലും ഈ സ്ഥിതി തുടർന്നപ്പോൾ പാതി വെച്ച് പഠിത്തം നിർത്തേണ്ടി വന്നു. തന്റെ ആൺ ശരീരത്തിനുള്ളിൽ ഉള്ള പെൺ സത്വത്തെ വീട്ടുകാരും നാട്ടുകാരും അംഗീകരിക്കില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് മലപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നതെന്നും ഹെയ്ദി തുറന്നു പറഞ്ഞു പിന്നീട് ഡൽഹിയിലേക്ക് പോയി ജോലി ചെയ്ത് പണമുണ്ടാക്കി ബാംഗ്ലൂരിൽ എത്തിയാണ് സർജറി ചെയ്തത്. പിന്നീട് നാട്ടിലെത്തി പഠനം തുടരുകയും ജോലി നേടിയെടുക്കുകയും ചെയ്തിരുന്നു ഹെയ്ദി സാദിയ.
പിന്നീട് വിവാഹജീവിതത്തിലേക്കും ഹെയ്ദി കടന്നിരുന്നു. ട്രാൻസ് ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയായ അഥർവാണ് ഹെയ്ദിയുടെ ഭർത്താവ്. ഇപ്പോളിതാ തങ്ങൾ പിരിഞ്ഞ് താമസിക്കുകയാണ് എന്ന് വെളിപ്പെടുത്തുകയാണ് ഹെയ്ദി സാദിയ.സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച ഇരുവരുടെയും ബന്ധം അധിക കാലം ഇരുവരും ഒന്നിച്ച് മുന്നോട്ട് പോയില്ല. ഹെയ്ദിയും അഥർവ്വും വിവാഹ മോചിതരായി എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും ഇതിനോട് താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹ ബന്ധത്തിൽ സംഭവിച്ച പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹെയ്ദി സാദിയ. ആരാധകരുമായി നടത്തിയ ക്യു ആന്റ് എ സെഗ്മെന്റിലാണ് ഹെയ്ദി സാദിയ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
ഹെയ്ദി വിവാഹ മോചിതയായോ, ആയെങ്കിൽ എന്താണ് കാരണം, മറ്റൊരു റിലേഷനിൽ പോകാൻ താത്പര്യമുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യം. ഉത്തരം പറയുന്നത് ഹെയ്ദി അവസാനത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നുു. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകിയതിന് ശേഷമാണ് വിവാഹ ബന്ധത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. ഞങ്ങൾ വിവാഹ മോചിതരായോ എന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി പറയാൻ ഇപ്പോൾ സാധിയ്ക്കില്ല. കുറച്ച് കാലങ്ങളായി വേർപിരിഞ്ഞാണ് താമസി്ക്കുന്നതെന്നും ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും ഹെയ്ദി സാദിയ പറയുന്നു.
ചിലപ്പോൾ ഞങ്ങൾ ഒന്നിച്ചേക്കാം. ഇനി ഒന്നിച്ചില്ല എങ്കിലും, വേർപിരിയാനുണ്ടായ കാരണം പറയാൻ സാധി്ക്കില്ല. അങ്ങനെ പരസ്പരം ഡീഗ്രേഡ് ചെയ്ത് തെറ്റിപ്പിരിയാനും മാത്രം പ്രശ്നങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് ഇടയിൽ ഇല്ല എന്നത് തന്നെയാണ് സത്യമെന്നും ഹെയ്ദി സാദിയ പറയുന്നു. വേർപിരിയുകയാണ് എങ്കിൽ അത് തീർത്തും മാന്യമായിട്ട് ആയിരിക്കും. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് വന്നിരുന്ന് കാര്യം വ്യക്തമാക്കും.
അന്ന് കാരണവും പറയും. എനിക്ക് വിവാഹം എന്ന ഇൻസ്റ്റിറ്റിയൂഷനോട് എന്തായാലും ഇനി താത്പര്യമില്ല. മറ്റൊരു ബന്ധത്തിലേക്ക് പോകാൻ പെട്ടന്ന് ഒന്നും സാധി്ക്കുകയില്ല. മറ്റൊരു പ്രണയം ഉണ്ടാവില്ല എന്നൊന്നും ഇപ്പോൾ പറയാനും സാധിക്കില്ലെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി.