തമിഴ് സൂപ്പർതാരങ്ങളായ അജിത്തിനേയും സൂര്യയേയും രൂക്ഷമായി വിമർശിച്ച് തെലുങ്ക് നടൻ ബബ്ലു പൃഥ്വിരാജ്.
അജിത്തിന് അർപ്പണ ബോധമില്ലെന്നും സൂര്യയുടെ കാലം കഴിഞ്ഞുവെന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.
നടന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. അജിത്ത് മികച്ച വ്യക്തിത്വത്തിന് ഉടമയാണെങ്കിലും അർപ്പണ ബോധം വട്ടപൂജ്യമാണെന്നാണ് ബബ്ലു പൃഥ്വിരാജ് പറയുന്നത്.
അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹമില്ല. അജിത്തിന് സിനിമയും താരപരിവേഷവുമെല്ലാം യാദൃശ്ചികമായി വന്നതാണ്.
അജിത്തിന്റെ സ്വന്തം തൊഴിലിൽ യാതൊരു ശ്രദ്ധയുമില്ല. അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ ഇഷ്ടടം ബിരിയാണി പാകം ചെയ്യാനാണെന്നാണ് ആരോപണം.
സൂര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് തെലുങ്ക് താരം സംസാരിച്ചത്. സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാർത്ഥനാണെന്നും ബബ്ലു പറഞ്ഞു.
സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും സൂര്യയും.
അതിനാൽ തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ചുള്ള ആരോപണം ബബ്ലി പൃഥ്വിരാജിനെതിരേയുള്ള ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തമിഴ് സിനിമയിലും സീരിയലുകളിലും ശക്തമായ സാന്നിധ്യമാണ് ബബ്ലൂ പൃഥ്വിരാജ്.
ബാലതാരമായി എത്തിയ താരം ശ്രദ്ധ നേടുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്.