മലയാള സിനിമാ, ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. പുലർച്ചെ തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. നടൻ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഇപ്പോഴിതാ നടന്റെ മര ണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തുകയാണ് സഹപ്രവർത്തകർ. കൊല്ലം സുധിയുടെ വിയോഗത്തിൽ വികാരാധീനനായാണ് നടൻ ടിനി ടോം പ്രതികരിക്കുന്നത്.
വടകരയിൽ സുധി അവസാനം പങ്കെടുത്ത ഷോയിൽ ടിനി ടോമും ഉണ്ടായിരുന്നു. ഒരുമിച്ചു വേദി പങ്കിട്ടു പിരിഞ്ഞ ശേഷം ലഭിച്ച ഈ വാർത്തയിൽ ത ക ർന്നെന്നാണ് താരം പറയുന്നത്. ടിനി ടോം ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ച കുറിപ്പ് സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമാവുകയാണ്.
ALSO READ- ഹലോയിലെ മോഹൻലാലിന്റെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ
‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല’ എന്ന് പറഞ്ഞാണ് ടിനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് എന്നും ടിനി ആ കുറിപ്പിലൂടെ ചോദിക്കുന്നു. ഇന്നലെ പരിപാടി കഴിഞ്ഞു പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞുവെന്നും ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണമെന്നായിരുന്നു അതെന്നും ടിനി ടോം കുറിച്ചു. എന്നാൽ അത് ഇങ്ങനെ ഇടാനായിരിക്കുമന്ന് കരുതിയില്ലെന്നാണ് ആ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് ടിനി ടോം ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.
ടിനി ടോമിന്റെ ഫേസ്ബുക് പോസ്റ്റ്:
”ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ ,രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം ,എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ……?? ആദരാഞ്ജലികൾ മുത്തേ”
വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ച് അപ ക ടം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് കാറിൽ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും കാറിൽ ഉണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ അപകടം നടന്ന ഉടനെ തന്നെ സമീപത്തെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് താരങ്ങളെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടെലിവിഷൻ പരിപാടികളിലും സിനിമകളിലും മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ചായിരുന്നു നിരവധി വേദികളിൽ താരമായത്. പല വേദികളിലും ബിനു അടിമാലിയും ഉല്ലാസിനുമൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളുടെ ഉള്ളിൽ ആവേശം നിറയുമായിരുന്നു.
2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധിയുടെ മറ്റ് സിനിമകൾ.