തിയറ്ററില്‍ കങ്കണയുടെ ‘തേജസ്’ ബോംബ്; തുടര്‍ച്ചയായ പരാജയത്തിന് ഇടയില്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായി ബോളിവുഡ് ‘റാണി’

2433

ബോളിവുഡിന് അടുത്തകാലത്തായി കഷ്ടകാലമാണ് ഇറങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളാണ് വിജയം കൊയ്യുന്നത്. ജവാന്‍, പത്താന്‍ എന്നിങ്ങനെ രണ്ട് ഹിറ്റുകളുമായി ഷാരൂഖ് ഖാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സണ്ണി ഡിയോളിന്റെ ഗദ്ദാര്‍-2 ഇതിനിടെ അപ്രതീക്ഷിത വിജയം നേടിയത് ഒഴിച്ചാല്‍ മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് എല്ലാം പരാജയമായിരുന്നു വിധി.

ഇതനിടെയാണ് രാജ്യസ്‌നേഹത്തിന്റെ തുടര്‍ക്കഥയുമായി കങ്കണ റണൗട്ട് എത്തിയത്. മുന്‍ചിത്രങ്ങളെല്ലാം പരാജയമായിരുന്നെങ്കിലും വലിയ പ്രതീക്ഷയോടെയാണ് കങ്കണ പുതിയ ചിത്രം തേജസുമായി എത്തിയത്.

Advertisements

എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ ദുരന്തമാവുകയാണ്. എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് തേജസ് പറയുന്നത്. പതിവുപോലെ രാജ്യസ്‌നേഹമാണ് ഈ സിനിമയുടെയും പശ്ചാത്തലം. തേജസിന് റിലീസ് ദിവസം 1.25 കോടി രൂപയാണ് നേടാനായത്. എന്നാല്‍ അവധി ദിനമായിട്ടും രണ്ടാംദിനവും അതേ തുകയാണ് തിയറ്ററില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ALSO READ- ‘മമ്മൂക്കയെ ഇത്ര കഷ്ടപെടുത്തിയ വേറെ സംവിധായകനുണ്ടാവില്ല; അതെങ്ങനെ മമ്മൂക്കയോട് പറയുമെന്ന് ആലോചിച് ടെൻഷനായി; എന്നാൽ മമ്മൂക്ക പുലർച്ചെവരെ കൂടെ നിന്നു’

തേജസ് 100 കോടിലേറെ മുടക്കിയാണ് എടുത്തത്. രണ്ട് ദിവസം കൊണ്ട് വെറും 2.5 കോടി നേടി വലിയൊരു ബോക്‌സ് ഓഫീസ് പരാജയമാണ് ചിത്രം ഏറ്റുവാങ്ങാനിരിക്കുന്നത്. കങ്കണയുടെ ഒരു ചിത്രത്തിന്റെ ഏറ്റവും മോശം ഓപ്പണിംഗാണ് തേജസിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തേജസിന് ശനിയാഴ്ച 7.58 ഓക്യുപെന്‍സി മാത്രമാണ് കിട്ടിയത്.

സിനിമയ്ക്ക് തുടക്കം തൊട്ടുതന്നെ മോശം റിവ്യൂകളാണ് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് കങ്കണ തന്റെ എക്‌സ് അക്കൌണ്ടില്‍ നടത്തുന്ന ട്വീറ്റുകള്‍ തന്നെ കോടികള്‍ മുടക്കി സിനിമയാക്കി എടുത്തിരിക്കുന്നു എന്നാണ് റിവ്യൂ നല്‍കിയത്.

ALSO READ-ആര്‍ഡിഎക്‌സ് വെറും അടിപടമാണെന്ന് പറഞ്ഞിരുന്നെങ്കിലോ? നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ല; ഞാന്‍ പാവപ്പെട്ട നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം: ബാല

ഹിറ്റ് ചിത്രമായ ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ അഭിപ്രായപ്പെട്ടത്. ഇതിനിടെ കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ബോക്‌സോഫീസില്‍ മറ്റൊരു പരാജയം തീര്‍ത്തിരുന്നു.

ഇതിന് മുമ്പ് 2022ലെ ധക്കഡ് എന്ന ചിത്രത്തിലാണ് കങ്കണ നായികയായി എത്തിയത്. ഏജന്റ് അഗ്‌നി എന്ന വേഷത്തിലെത്തിയ കങ്കണയ്ക്ക് എന്നാല്‍ ചിത്രം വിജയിപ്പിച്ചെടുക്കാനായില്ല. വലിയ ബോക്‌സോഫീസ് ദുരന്തമായിരുന്നു ഈ ചിത്രം.

സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്ദമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്‌ദേവ് സംഗീതം നല്‍കിയിരിക്കുന്നു.

‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് അടുത്തതായി കങ്കണയുടേതായി എത്താനിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്‌സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Advertisement