വിവാഹിത ആയതിന് ശേഷം സിനിമയിൽ എത്തിയ അപൂർവം നടിമാരിൽ ഒരാളാണ് അനു സിത്താര. ഇപ്പോൾ സൂപ്പർതാരങ്ങൾ അടക്കമുള്ള നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. ഇടയ്ക്ക് ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമകളിൽ സജീവമാവുകയാണ് അനു സിത്താര.
താരത്തിന്റെ ഭർത്താവ് ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് പ്രണയ കഥ പറയുമ്പോൾ താരം വെളിപ്പെടുത്തിയിരുന്നു. പിന്നീട് താരം വിവാഹത്തിന് ശേഷമാണ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. കലാകുടുംബം ആയതിനാൽ തന്നെ അഭിനയിക്കുമ്പോൾ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും അനു സിത്താര പറയാറുണ്ട്.
ഇപ്പോഴിതാ സിനിമ ആഗ്രഹിച്ചിരുന്നെങ്കിലും എങ്ങനെ ഇവിടെ എത്തണമെന്ന് അറിയില്ലായിരുന്നു എന്ന് പറയുകയാണ് അനു സിത്താര. കുട്ടിക്കാലത്ത് ടീച്ചറാകാൻ ആണ് ആഗ്രഹമെന്നാണ് എപ്പോഴും പറഞ്ഞിരുന്നതെന്നും അനു സിത്താര പറയുന്നു.
തനിക്ക് കുട്ടിക്കാലം തൊട്ടേ സിനിമകൾ കാണാനും അഭിനയിക്കാനും ഇഷ്ടമായിരുന്നു, പക്ഷേ ഒരിക്കൽപ്പോലും ഭാവിയിൽ സിനിമാ താരമാവുമെന്ന് കരുതിയിരുന്നില്ലെന്നാണ് അനു സിത്താര പറയുന്നത്. ഭാവിയിൽ എന്താകണമെന്ന് ചോദിക്കുമ്പോൾ ടീച്ചറാകണം എന്നായിരുന്നു പറഞ്ഞിരുന്ന മറുപടിയെന്നും തനിക്ക് സിനിമ എന്നത് എപ്പോഴും അകലെയായിരുന്നു എന്നും അനു സിത്താര പറഞ്ഞു.
എങ്ങനെ അവിടെ എത്തിപ്പെടണമെന്നും സിനിമാ നടിയാകണമെന്നും അറിയില്ലായിരുന്നു, എന്നാൽ കാലം അത്തരമൊരു ഭാഗ്യം തനിക്കായി കാത്തുവെച്ചു. കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന മമ്മൂക്കയും, ലാലേട്ടനെയും പോലെ ഒരുപാട് പേരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞെന്നും ഒപ്പം ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചെന്നും അനു സിത്താര പറയുന്നു.
തനിക്ക് അങ്ങനെ ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം സന്തോഷം നൽകുന്നതാണ്. കൂടാതെ, ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനിയെയാണെന്നും അനു സിത്താര വെളിപ്പെടുത്തുന്നു.
മാലിനി എന്ന കഥാപാത്രം നായികാ പ്രാധാന്യമുള്ള, നല്ല പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ മാലിനിയോട് എപ്പോഴും ഒരു ഇഷ്ടക്കൂടുതലുണ്ടെന്നും താരം വെളിപ്പെടുത്തി.
തന്റെ കൂടെ സിനിമ എത്ര കാലം ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല, എന്നാൽ നൃത്തം അങ്ങനെയല്ല എപ്പോഴും കൂടെയുണ്ടാവുമെന്നും, എപ്പോൾ വേണമെന്ന് തോന്നിയാലും തനിക്ക് നൃത്തം ചെയ്യാനാകുമെന്നും താരം പറയുന്നു.