ഇനി ഒരിക്കലും തെറ്റ് ചെയ്യില്ല ടീച്ചറെ, വികൃതി കാണിച്ചതിന് പിണങ്ങിയ ടീച്ചറോട് ഉമ്മ നല്‍കി മാപ്പ് പറഞ്ഞ് കുരുന്ന് , ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

158

ചില രസകരമായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കുരുന്നുകളുടെ വീഡിയോകളാണ് ഇത്തരത്തില്‍ ഏറെയും വൈറലായി മാറുന്നത്. രസകരമായ കുരുന്നുകളുടെ വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്.

Advertisements

കാരണം നിഷ്‌കളങ്കമായ കുട്ടികളുടെ തമാശകളും കുട്ടിക്കളികളുമെല്ലാം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവാറില്ല. മനസ്സിന് സന്തോഷമേകുന്നതായിരിക്കും കുട്ടികളുടെ വീഡിയോകളെല്ലാം. അത്തരത്തിലൊരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also Read: സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം, ചിത്രം വന്‍ വിജയം തന്നെ, പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് ശാരദക്കുട്ടി പറയുന്നു, വൈറലായി കുറിപ്പ്

ഒരു കുഞ്ഞുകുട്ടിയുടെയും അധ്യാപികയുടെയും വീഡിയോയാണിത്. ക്ലാസ് മുറികളില്‍ കുറുമ്പുകാണിക്കാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളുടെ ഇത്തരം വികൃതിക്ക് കണ്ണുരുട്ടിയും ചൂരല്‍ എടുത്തും വഴക്ക് പറയുന്ന അധ്യാപികമാരെയാണ് നാം പൊതുവെ കണ്ടിട്ടുള്ളത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തയാണ് ഈ വീഡിയോയിലെ ടീച്ചര്‍. കുട്ടി ക്ലാസ്സില്‍ വെച്ച് വികൃതി കാണിച്ചപ്പോള്‍ കുട്ടിയോട്ട് പിണങ്ങി മിണ്ടാതിരിക്കുകയാണ് ഈ അധ്യാപിക. തന്നോട് പിണങ്ങിയിരിക്കുന്ന ടീച്ചറെ കണ്ടപ്പോള്‍ സഹിക്കാനാവാതെ കൊഞ്ചുകയാണ് കുരുന്ന്.

Also Read:പ്രണയത്തിലായത് വില്ലനും നായികയുമായി അഭിനയിക്കുമ്പോള്‍, ദാമ്പത്യ ജീവിതം തുടങ്ങിയപ്പോഴെ കല്ലുകടി, ഇപ്പോള്‍ എവിടെ പോയാലും അടി, വരദയെക്കുറിച്ച് ജിഷിന്‍ പറയുന്നു

താന്‍ ഇനി ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് കുട്ടി ടീച്ചറോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തെറ്റ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് വീണ്ടും അതേ തെറ്റ് ചെയ്യുകയാണെന്നും ഇനി നിന്നോട് മിണ്ടില്ലെന്നും അധ്യാപിക പറയുന്നു.

എന്നാല്‍ ഇനി ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് ടീച്ചര്‍ക്ക് ഉറപ്പുകൊടുത്ത കുട്ടി പിണക്കം മാറാന്‍ അധ്യാപികയുടെ കവിളില്‍ ഉമ്മ കൊടുക്കുകയും ചെയ്യുന്നുണ്ട്. ക്യൂട്ട് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണിപ്പോള്‍.

Advertisement