ഇപ്പോള്‍ ഒട്ടും ശബ്ദമില്ല; സര്‍ജറിക്ക് ശേഷമുള്ള അനുഭവം പങ്കുവെച്ച് താര കല്യാണ്‍

80

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നടിയാണ് താര കല്യാണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര തന്റെ വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്ത് നടിക്ക് സര്‍ജറി കഴിഞ്ഞതിനെ കുറിച്ചൊക്കെ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ പറഞ്ഞിരുന്നു.

ഇപ്പോള്‍ സര്‍ജറിക്ക് ശേഷമുള്ള തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താര കല്യാണ്‍. സര്‍ജറി കഴിഞ്ഞിട്ട് രണ്ട് ആഴ്ച പിന്നിട്ടു, ഒട്ടും ശബ്ദം ഇല്ല എന്ന് തന്നെ പറയാം. വീഡിയോ എടുക്കുന്നത് എഐ വഴിയാണ്. എത്രയും പെട്ടെന്ന് ശബ്ദം തിരികെ കിട്ടട്ടെ. സ്വന്തം ശബ്ദത്തില്‍ വീഡിയോ എടുക്കാന്‍ ആഗ്രഹം ഉണ്ടെന്നും താര കല്യാണ്‍ പറഞ്ഞു.

Advertisements

ഇതിനുശേഷം താരയുടെ ഡോക്ടറാണ് വീഡിയോയില്‍ സംസാരിച്ചത്. ഉറപ്പായും ശബ്ദം തിരികെ വരുമെന്നും എല്ലാ രോഗികളിലും അത് തിരികെ കിട്ടാന്‍ സമയത്തില്‍ വ്യത്യാസം വരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശബ്ദം ഒരുപാട് തവണ ഉപയോഗിക്കുന്നത് കൊണ്ടാവാം ഈ രോഗം വരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

കേരളത്തിലെ ജനസംഖ്യ ആയിരം പേരോളം ആളുകള്‍ ഈ രോഗം സഹിക്കുന്നവരാണ്. എന്നാല്‍ സര്‍ജറി ചെയ്യാന്‍ പലര്‍ക്കും പേടിയാണ്. സര്‍ജറി ഉള്ളില്‍ കൂടിയും പുറത്തു കൂടിയും ചെയ്യാം. ഇത് ഒരു ഭയപ്പെടേണ്ട രോഗമല്ല. പക്ഷേ കുറച്ച് പെയിന്‍ഫുള്ളാണ് ഡോക്ടര്‍ പറഞ്ഞു.

 

Advertisement