മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നതിന് പിന്നാലെ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചർച്ചകൾ വന്നിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ പൃഥ്വിരാജും തന്റെ ശക്തമായ നിലപാട് അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് തമിഴ് മക്കൾ.
തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. തേനി ജില്ലാ കളക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
ALSO READ
മുല്ലപെരിയാർ വിഷയത്തിൽ സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്, അഡ്വ. റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആർ. ചക്രവർത്തി ആവശ്യപ്പെട്ടു. കളക്ടർക്കും എസ്പിക്കും പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
Dei Mister Prithviraj,if you are a perfect Malayalee,
let me see whether you can announce that you will not be acting in Tamil films anymore and
will not come to Tamil Nadu.@PrithviOfficial#AnnexIdukkiWithTN pic.twitter.com/pM0UqGgLmj— Anitha AgamudayaDevar🎯 (@anithadevar) October 25, 2021
പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താൽപര്യത്തിനെതിരാണെന്ന് എംഎൽഎ വേൽമുരുകനും പ്രതികരിച്ചു. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇക്കാര്യത്തിൽ നിലപാട് എടുക്കണമെന്നുമാണ് വേൽമുരുകന്റെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്..
”വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തിൽ മാത്രമേ വിശ്വസിയ്ക്കാൻ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാർത്ഥിക്കാം” എന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പ്രതികരിച്ചിരുന്നത്.
ALSO READ