മോഹന്‍ലാലിന്‌റെ കഥാപാത്രം, റീമേക്ക് ചെയ്ത് ഹിറ്റാക്കി കോടികള്‍ വാരി രജനികാന്ത്, വീണ്ടും റിലീസിനൊരുങ്ങുന്നു

152

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ തേന്മാവിന്‍ കൊമ്പത്ത്. മലയാളികള്‍ ആവര്‍ത്തിച്ച് കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ശോഭനയാണ് നായിക.

Advertisements

ചിത്രത്തില്‍ നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, കുതിരവട്ടം പപ്പു തുടങ്ങിയവരെല്ലാം പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Also Read: ഈ സീന്‍ ലാലേട്ടന്‍ പണ്ടേ വിട്ടതാ, മമ്മൂക്കയുടെ കാതലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ അള്ളാപ്പിച്ചാ മൊല്ലാക്ക കഥാപാത്രം

മുത്തു എന്ന പേരിലായിരുന്നു തേന്മാവിന്‍ കൊമ്പത്ത് തമിഴിലേക്ക് റീമേക്ക് ചെയ്തത്. ചിത്രത്തില്‍ നായകനായി എത്തിയത് രജനികാന്തായിരുന്നു. മുത്തു എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തമിഴില്‍ ചിത്രം വന്‍ ഹിറ്റായിരുന്നു.

മീനയായിരുന്നു ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന് ഡിസംബര്‍ രണ്ടിനാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്‌റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

Also Read: വീട്ടില്‍ കൊണ്ടുപോയി എന്റെ രണ്ട് പെണ്മക്കളില്‍ ഒരാളായി വളര്‍ത്താന്‍ വരെ തോന്നിയിട്ടുണ്ട്, കല്യാണിയെ കുറിച്ച് ജോണി ആന്റണി പറയുന്നു

1995 ലായിരുന്നു രജനികാന്തിന്റെ മുത്തു തിയ്യേറ്ററുകളിലെത്തിയത്.അക്കാലത്ത് നാല്‍പ്പത് കോടിയോളം രൂപയാണ് ചിത്രം നേടിയത്. കൈഎസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 1994ലായിരുന്നു തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത്.

Advertisement