തമിഴ് ബിഗ്ബോസിലെ ജനങ്ങളുടെ വെറുക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജൂലി. ബിഗ്ബോസ് ഒന്നാം സീസണില്‍ ഓവിയയെ ഇഷ്ടതാരമായി ഏറ്റെടുത്തപ്പോള്‍ ജൂലിയെ നുണച്ചിയെന്ന് ആളുകള്‍ വിളിച്ചു.
Advertisements
പുറത്തിറങ്ങിയ ശേഷം ജൂലിക്ക് ചാനലുകളില്‍ അവതാരകയായി അവസരം ലഭിച്ചു. കലാമാസ്റ്ററിന്റെ ഓടി വിളയാട് പാപ്പ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയാണ് ജൂലി. ഇപ്പോഴിതാ, അമ്മന്‍ തായേ എന്ന സിനിമയില്‍ നായികയാണ്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേവിയുടെ വേഷത്തിലാണ് ജൂലി സിനിമയില്‍ എത്തുന്നത്. ഐശ്വര്യമായ മുഖം കാണുമ്പോള്‍ തൊഴാന്‍ തോന്നാറുണ്ട്.
എന്നാല്‍ ജൂലിയെ കാണുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്ന് സിനിമാ പ്രേമികള്‍ പറയുന്നു. ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്കാണ് ട്രെയിലറിന് ലഭിക്കുന്നത്.
Advertisement