സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറി പിന്നെ തെന്നിന്ത്യയും ബോളവുഡും കീഴടക്കി ഇന്ത്യ മുഴുവന്‍ പേരെടുത്ത താര സുന്ദരിയാണ് അസിന്‍ തോട്ടുങ്കല്‍. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയ്ക്ക് ശേഷം അസിന്‍ പിന്നീട് ഒരൊറ്റ മലയാളസിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല.
എന്നിട്ടും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി അസിന്‍ തോട്ടുങ്കല്‍. നടി തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്.
Also Read: യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഭയങ്കര സാധനമാണ്, പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം, തുറന്നുപറഞ്ഞ് ഉഷ
2016ലാണ് അസിന്‍ കോടീശ്വരനായ മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്. ഈ താരവിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്‍-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.
ഇപ്പോഴിതാ തമിഴ് ഫിലിം ജേണലിസ്റ്റ് ബാലു അസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അസിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവരാന്‍ ചിലര്‍ അപ്രോച്ച് ചെയ്തിരുവെന്നും എന്നാല്‍ ഇനി അസിന്‍ സിനിമാരംഗത്തേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും തന്റെ മകളെ നോക്കണമെന്നാണ് അസിന്‍ പറയുന്നതെന്നും ബാലു പറയുന്നു.
ഭര്‍ത്താവിന്റെ കമ്പനിയായ മൈക്രോമാക്‌സിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അസിനാണ്. കോടികളുടെ ബിസിനസ്സാണ് അതെന്നും സിനിമയിലേക്ക് തിരിച്ചുവന്നാല്‍ ഇനി അസിന് ഒരുപക്ഷേ ചേച്ചി കഥാപാത്രങ്ങളൊക്കെയാണ് ലഭിക്കാന്‍ പോകുന്നതെന്നും പിന്നെ എന്തിനാണ് തിരിച്ചുവന്ന് സമയം കളയുന്നതെന്നും ബാലു പറയുന്നു.