അടുത്തിടെ തമിഴ് സീരിയല്‍ താരം അര്‍ണവും അന്‍ഷിതയും ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ചെല്ലമ്മ എന്ന സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന ഇരുവരും തമ്മില്‍ അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് അര്‍ണവിന്റെ ഭാര്യ ദിവ്യ രംഗത്ത് എത്തിയിരുന്നു.
അന്‍ഷിതയ്ക്കും അര്‍ണവിനും വിവാഹിതരാകാന്‍ വേണ്ടി ഗര്‍ഭിണിയായ തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. തെളിവായി അര്‍ണവിന്റെ ഓഡിയോ റെക്കോര്‍ഡുകളും ലീക്കായിരുന്നു.
ഇതിന് പിന്നാലെ അര്‍ണവ് അറസ്റ്റിലായി. പിന്നാലെ ജാമ്യത്തിലിറങ്ങിയ താരം സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി വലിയ വാര്‍ത്തകളൊന്നും വന്നില്ല.
അതിനിടെ ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇ്‌പ്പോഴിതാ സോഷ്യല്‍മീഡിയയില്‍ അര്‍ണവിന്റെ പുതിയൊരു ഓഡിയോ ലീക്കായിരിക്കുകയാണിപ്പോള്‍. ഇഷ എന്ന യുവതിയുമായുള്ള സ്വകാര്യ ഫോണ്‍കോളാണ് ഇപ്പോള്‍ ലീക്കായിരിക്കുന്നത്.
ദിവ്യയുമായും അന്‍ഷിതയുമായൊക്കെയുള്ള ബന്ധത്തെ കുറിച്ച് അതില്‍ അര്‍ണവ് സംസാരിക്കുന്നുണ്ട്. ഇഷയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു അര്‍ണവ്. ദിവ്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും താന്‍ അവസാനിപ്പിക്കുകയാണ് ഇനി അവളുമായി ഒരു ബന്ധവുമുണ്ടാവില്ലെന്നും അര്‍ണവ് പറയുന്നുണ്ട്.
ദിവ്യയുമായി ഇനി ഒരു ബന്ധവുമുണ്ടാവില്ലെന്ന് അര്‍ണവ് പെണ്‍കുട്ടിക്ക് വാക്ക് കൊടുക്കുന്നുമുണ്ട്്. അതേസമയം അന്‍ഷിതയെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും അന്‍ഷിതയ്ക്കും ഇഷ്ടമുണ്ടായിരുന്നുവെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നവെന്നും എന്നാല്‍ പിന്നീട് അത് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ പിരിഞ്ഞുവെന്നും അര്‍ണവ് പറയുന്നു.