അമ്മയുടെ മരണത്തില്‍ തകര്‍ന്നു, കാമുകനും ഉപേക്ഷിച്ച് പോയി, കനകയുടെ സമ്പാദ്യം മുഴുവന്‍ അയാള്‍ തട്ടിയെടുത്തോ എന്നറിയില്ല, ഇന്നും അവള്‍ അയാളെ തിരയുകയാണ്, വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

238

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസില്‍ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവര്‍ അവതരിപ്പിച്ച അല്‍പം അഹങ്കാരമൊക്കെയുള്ള അത്യാവശ്യം പ്രകടനം നടത്താനുള്ള സ്പേയ്സുള്ള കഥാപാത്രങ്ങളായിരുന്നു.

സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്‌ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.

Advertisements

തുടര്‍ന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Also Read: അത് കേട്ടപ്പോള്‍ വിഷമം തോന്നി, തിരിച്ചുനടന്ന് അയാളുടെ കരണത്തിട്ട് ഒന്ന് പൊട്ടിച്ചു, ശരിക്കും അത് ആവശ്യമായിരുന്നു, വഴിയില്‍ വെച്ച് വൃത്തികേട് പറഞ്ഞയാളെ പരസ്യമായി തല്ലിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മെറീന

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി.

ഇപ്പോഴിതാ താരത്തെ കുറിച്ച് തമിഴ് നടന്‍ ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നടി ദേവികയുടെ മകളായ കനക തമിഴില്‍ ഒരു കാലത്ത് പ്രശ്‌സ്തയായ അഭിനേത്രിയായിരുന്നു. ദേവികയുടെ അമ്മയാണ് മകളെ വെച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്റെ അടുത്തേക്ക് വന്നത്. താന്‍ പറഞ്ഞത് കനകാട്ടക്കാരന്‍ എന്ന സിനിമയില്‍ ആദ്യം കനക അഭിനയിക്കട്ടെയെന്നും പിന്നീട് സ്വന്തമായി ഒരു സിനിമ ചെയ്യാമെന്നുമായിരുന്നുവെന്ന് നടന്‍ പറയുന്നു.

Also Read: നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

കനക അഭിനയിച്ച ആദ്യ ചിത്രം വന്‍ ഹിറ്റായിരുന്നു. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയതെന്നും സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം നായികയായി കനക തിളങ്ങിയെന്നും നടന്‍ പറഞ്ഞു. കമലഹാസനൊപ്പം ദേവിക മകളെ അഭിനയിപ്പിച്ചിരുന്നില്ലെന്നും ചുംബനരംഗങ്ങള്‍ പേടിച്ചിട്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ദേവികയുടെ മരണ ശേഷം കനക ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. ഇതിന് ശേഷം ഒരാളെ പരിചയപ്പെട്ട് കനക ലിവിങ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചു. പക്ഷേ അയാള്‍ പിന്നീട് കനകയെ ഉപേക്ഷിച്ച് പോയി. ഇതിന് ശേഷം കനക അമ്മയുടെ വലിയ ബംഗ്ലാവില്‍ തനിച്ചായിരുന്നുവെന്നും മാനസികനില തെറ്റിയത് പോലെയാണെന്നും എന്ത് ചോദിച്ചാലും താന്‍ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നതെന്നും നടന്‍ പറയുന്നു.

Advertisement