ജീവിതം തകർന്നത് പോലെയായിരുന്നു അന്ന്; ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി; പക്ഷേ ആ തീരുമാനം ഞാൻ മാറ്റി; തന്റെ ജീവിത കഥ പറഞ്ഞ് അബ്ബാസ്

826

90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന താരമാണ് അബ്ബാസ്. നിഷ്‌ക്കളങ്കത നിറഞ്ഞ മുഖവും, പ്രണയം കലർന്ന നോട്ടവും താരത്തെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. നായകനായും, സഹനടനായും സിനിമകളിൽ അബ്ബാസ് നിറഞ്ഞു നിന്നു. പിന്നീട് അബ്ബാസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഗലാട്ട പ്ലസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താൻ മരിക്കാൻ പോയ കഥയും, ആ തീരുമാനത്തിൽ വന്ന മാറ്റത്തെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ; ആദ്യ സിനിമയായ കാതൽ ദേശം ഹിറ്റായതിന് ശേഷം ഒറ്റ രാത്രി കൊണ്ടാണ് ഞാൻ ആഘോഷിക്കപ്പെട്ടത്. സിനിമയിലേക്ക് വന്ന് എട്ട് മാസം എനിക്ക് വർക്കില്ലായിരുന്നു. വീട്ട് വാടക കൊടുക്കണം, ജോലിക്കാർക്ക് ശമ്ബളം കൊടുക്കണം. പക്ഷെ പണമില്ല. അങ്ങനെയാണ് ആർബി ചൗധരി സാറിനെ കാണുന്നത്. എനിക്ക് ജോലി വേണം, കാശില്ല എന്ന് പറഞ്ഞു. അങ്ങനെ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു.

Advertisements

Also Read
വിവാഹത്തിന് മുമ്പും ശേഷവും എനിക്ക് കിട്ടിയിട്ടുള്ളത് ഉപദേശങ്ങളാണ്; ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്; തനിക്ക് കിട്ടിയ ഉപദേശങ്ങളെ കുറിച്ച് കരീന

ആ സിനിമയുടെ സെറ്റിൽ എല്ലാവരും എന്നെ നോക്കി. ഹീറോയായി വന്നിട്ട് ഇപ്പോൾ ചെയ്യുന്ന റോൾ നോക്കെന്ന സംസാരം വന്നു. ആ ഘട്ടം വളരെ മോശമായിരുന്നു. പക്ഷേ സിനിമ വിജയിച്ചു. അതിന് ശേഷം പടയപ്പ എന്ന സിനിമയുൾപ്പെടെ നല്ല സിനിമകൾ ലഭിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ ഈഗോ ഒഴിവാക്കാൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ എവിടെയാണോ അതിൽ സന്തോഷവാനാണ്. എന്നാൽ എന്റെ കൗമാര കാലഘട്ടമായിരുന്നു മോശം.

ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി. ഞാൻ പത്താം ക്ലാസിൽ പരാജയപ്പെട്ടു. എന്റെ കാമുകി എന്നെ ഉപേക്ഷിച്ചു. പത്താം ക്ലാസുകാരനെ സംബന്ധിച്ച് ജീവിതം അന്ന് തകർന്നത് പോലെയായിരുന്നു. ട്രക്കിന് മുന്നിൽ ചാടാനാണ് ഞാൻ നോക്കിയത്. റോഡിൽ ട്രക്ക് വരുന്നത് വരെ കാത്തിരുന്നു. ഒരു ട്രക്ക് വന്നു. അതിന് പിന്നിൽ ഒരു മോട്ടോർ സൈക്കിൾ വരുന്നുണ്ടായിരുന്നു. ആ ബൈക്ക് യാത്രക്കാരൻ എന്ത് തെറ്റ് ചെയ്തു, അദ്ദേഹത്തിനും അപകടം പറ്റില്ലേ എന്ന് ഞാൻ ചിന്തിച്ചു.

Also Read
ഐശ്വര്യയെ പ്രശംസിക്കാൻ എന്തുക്കൊണ്ടാണ് അമിതാഭ് ബച്ചന് മടി; മകളെ പോലെ എന്ന് പറഞ്ഞത് വെറുതെ ആണോ എന്ന് ആരാധകർ

എന്റെ ഏറ്റവും മോശമായ സമയത്ത് ഞാൻ മറ്റൊരാളെ കുറിച്ചാണ് ചിന്തിച്ചത്. അതെന്നെ മാറ്റി. ഒരാളിൽ നിന്നും ഒന്നും സഹായിക്കാതെ അവരെ സഹായിക്കണമെന്ന ചിന്താഗതി അന്ന് തൊട്ടേ എനിക്ക് വന്നു. സിനിമയിൽ അധികം കാലം നിക്കാൻ എനിക്ക് കഴിഞ്ഞില്ല. നാട്ടിലുള്ളപ്പോൾ എന്റെ കുട്ടികളെ ഞാൻ വല്ലാതെ മിസ് ചെയ്തു. അവരുടെ വളർച്ച ഞാൻ കണ്ടിട്ടില്ല. സിനിമയിൽ ആ സമയത്ത് എനിക്ക ഒരു പക്ഷേ അധികം നാളുണ്ടായി എന്ന് വരില്ല. അതുകൊണ്ട് തന്നെ ഫാമിലിയുമായി കൂടുതൽ അടുക്കാം എന്ന് ഞാൻ കരുതി. അങ്ങനെയാണ് ന്യൂസിലാൻഡിലേക്ക് പോയത് എന്നാണ് താരം വെളിപ്പെടുത്തിയത്.

Advertisement