സൈക്കോ ടീസർ ഞെട്ടിക്കുന്നു, ഇതുവരെയുള്ളത് റെക്കോർഡ് കാഴ്ചക്കാർ

9

മിഷ്‌കിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൈക്കോയുടെ ടീസറിന് മികച്ച പ്രതികരണം. ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 10 ലക്ഷത്തിലധികം പേരാണ്. യു ട്യൂബ് ട്രെൻഡിംഗിൽ 5ാം സ്ഥാനത്താണ് സൈക്കോയുള്ളത്.

സൈക്കോയിൽ നിത്യാമേനോൻ, ഉദയനിധി സ്റ്റാലിൻ, അതിഥി റാവു, എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി മിഷ്‌കിൻ തന്നെ തിരക്കഥയെഴുതിയതും സംഗീതമൊരുക്കിയതും മിഷ്‌കിൻ തന്നെയാണ്.

Advertisements

2017 ൽ മിഷ്‌കിൻ സംവിധാനം ചെയ്ത തുപ്പരിവാൾ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബർ അവസാനമാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക.

Advertisement