ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നാണ് ചിത്രം പറഞ്ഞുവെട്ടത്.
എന്നാല്‍ ‘സന്ദേശം’ എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തിലാണ് ശ്യാമിന്റെ അഭിപ്രായ പ്രകടനം.
‘സ്ഫടികം ഒരു ഭദ്രന്‍ മാസ്റ്റര്‍പീസാണ് ശ്യാം പുഷ്‌കരന്‍ വിശേഷിപ്പിച്ചത്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹം, വരവേല്‍പ്പ് എന്ന ചിത്രം എനിക്ക് ഇഷ്ടമല്ല. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എന്നെ വിഷമിപ്പിക്കുന്നത് കൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെടാത്തത്.
മിഥുനം എന്ന സിനിമ ഉര്‍വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ട്. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എനിക്കറിയില്ല.
മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകളായി എനിക്ക് തോന്നിയിട്ടുള്ളത് ഗോഡ്ഫാദറും ഇന്‍ ഹരിഹര്‍ നഗറുമാണ്.’ അഭിമുഖത്തില്‍ ഒറ്റവാചകത്തില്‍ ശ്യാം സിനിമയെ വിലയിരുത്തി.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധായം ചെയ്ത് കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം,ഫഹദ് ഫാസില്‍,ശ്രീനാഥ് ഭാസി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതുമയുളള ഒരു കഥയാണ് ശ്യാം പറഞ്ഞുവെച്ചത്.