ഡ്യൂപ്പ് ഇല്ലാതെ ഉണ്ടയിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ കോരിത്തരിപ്പിക്കുമെന്ന് ശ്യാം കൌശൽ

33

ഖാലിദ് റഹ്മാൻ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട.

മമ്മൂട്ടി ഇൻസ്പെക്ടർ മണിയായി എത്തുന്ന പുതിയ ചിത്രം ഉണ്ടയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Advertisements

ചിത്രത്തെക്കുറിച്ച് ഓരോ ദിവസവും ആകാംഷജനകമായ വാർത്തകളും റിപ്പോർട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷൻ സീനുകളിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ശ്യാം കൗശൽ.

22 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ എനർജി ഇന്നും പഴയതുപോലെ ഉണ്ടെന്നും ചിത്രത്തിലെ എല്ലാ ആക്ഷൻ രംഗങ്ങളും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ആസിഫലിയും ഷൈൻ ടോം ചാക്കോയും ഉണ്ട്. ഈ കോമഡി എൻറർടെയ്‌നറിൽ ബോളിവുഡിലെ മുൻനിര ആക്ഷൻ കോറിയോഗ്രാഫർമാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷൻ രംഗങ്ങളൊരുക്കുന്നത്.

ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികൾക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട.

ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസർ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത്.

Advertisement