ഞാന്‍ എന്റെ ജോലിയാണ് ചെയ്തത്; സ്വാസികയുടെ എ പടം എന്നായിരുന്നു സിനിമ ഇറങ്ങുന്നതിന് മുന്‍പ് പറഞ്ഞിരുന്നത്; അതുമാറ്റി പറയുമെന്ന് സ്വാസിക

719

മലയാളം സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. മോഡലിംഗിലും സജീവമായിരുന്ന നടി ഏകദേശം നാലോളം തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്.

പ്രതാപ് പോത്തനേയും പൃഥ്വരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കി അയാളും ഞാനും തമ്മില്‍ ആയിരുന്നു സ്വാസിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പമെല്ലാം നടി എത്തി.

Advertisements

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളും ചെയ്ത നടി സീരിയലുകളിലൂടെ ആണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. സീത എന്ന പരമ്പരയായിരുന്നു നടിയെ പോപ്പുലര്‍ ആക്കിയത്. ഇപ്പോഴും മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി.

ALSO READ- നാടന്‍ കുട്ടിയല്ലെന്ന് വീണ്ടും തെളിയിച്ച് നിമിഷ സജയന്‍; ബോള്‍ഡ് ലുക്കില്‍ സാരിയില്‍ തിളങ്ങി താരം; ഫോട്ടോകള്‍ വൈറല്‍!

ഈ മാസം തിയേറ്ററിലെത്തിയ ചിത്രമാണ് ചതുരം. സ്വാസിക ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് കിട്ടിയ കഥാപാത്രമാണ് ചതുരത്തിലേതെന്ന് സ്വാസിക പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ ആലോചിക്കാതെ ഈ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയതെന്നും സ്വാസിക പറയുന്നു. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ലോങ് ക്യാരക്ടര്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ ഇന്‍ഹിബിഷന്‍സും ഞാന്‍ മാറ്റിവെയ്ക്കുകയായിരുന്നു എന്നാണ് സ്വാസിക സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വരും വരായ്കകളല്ല, നല്ല കഥയാണോ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെയാണ് നോക്കുിയത്. പെര്‍ഫോം ചെയ്യാനുള്ളൊരു സ്പേസ് ഉണ്ടോ എന്നാണ് എന്നെപ്പോലെയൊരു തുടക്കകാരി നോക്കുന്നത്െന്നും വാസന്തി ഇല്ലാതെ തനിക്ക് മുഴുനീള വേഷങ്ങള്‍ കിട്ടിയിട്ടില്ല എന്നും സ്വാസിക പറയുന്നു.

ALSO READ-ഇത്ര കാലം നടി ആയിട്ടും ആരും തിരിച്ചറിഞ്ഞില്ല, നെഗറ്റീവ് വന്നതോടെ പ്രശസ്തയായി;എന്നെ യൂട്യൂബില്‍ തിരഞ്ഞാല്‍ ആദ്യം വരുന്ന വാര്‍ത്ത അതാണ്: ഉമ നായര്‍

തന്‍രെ ടാലന്റ് എനിക്ക് കുറച്ചുകൂടി എക്സപ്ലോര്‍ ചെയ്യണം. അതിന് പറ്റിയ സ്‌ക്രിപ്റ്റാണെന്ന് മനസിലായി. കുറേ ലെയേഴ്സുള്ള ക്യാരക്ടറാണ്. അതേപോലെ നമ്മളെ നയിക്കാന്‍ നല്ലൊരു ഡയറക്ടറുണ്ട്. കൂടെ അഭിനയിക്കുന്നതും മികച്ച അഭിനേതാക്കളാണ്. അവരിലൊക്കെ വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തതെന്നും സ്വാസിക വിശദീകരിച്ചു.

സിനിമ ഇറങ്ങുന്നതിന് മുന്‍പെല്ലാം സ്വാസികയുടെ എ സിനിമ എന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ആളുകളുടെ വിലയിരുത്തല്‍ മാറിയതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സിനിമയിലുള്ളത് ഈയൊരു എറോട്ടിക്ക് എലമെന്റ് മാത്രമല്ലെന്ന് മുഴുവനായി കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാവുമെന്നും ഒരു ആണിനും പെണ്ണിനുമിടയില്‍ നടക്കുന്നൊരു ഗെയിം, അവരുടെ ഉള്ളില്‍ നടക്കുന്ന മത്സരബുദ്ധിയാണ ്ഇതൊക്കെ എന്നും ആളുകള്‍ക്ക് വ്യക്തമായെന്നും സ്വാസിക പറഞ്ഞു.

പെര്‍ഫോമന്‍സ് അവര്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ഇത് സ്വാസികയ്ക്ക് ഹെവിയായി അല്ലെങ്കില്‍ ചെയ്തിട്ട് ശരിയായില്ല എന്നൊക്കെ ആരെങ്കിലും പറയുമോയെന്നായിരുന്നു ആശങ്കയെന്നും ലിപ് ലോക്ക് ഉള്‍പ്പടെയുള്ള സീനുകള്‍ ജോലിയുടെ ഭാഗമാണെന്നും താരം വിശദീകരിച്ചു. ഞാന്‍ എന്റെ ജോലിയാണ് ചെയ്തതെന്നും താരം വെളിപ്പെടുത്തി.

Advertisement