വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ടിട്ടുള്ള നടി ഇപ്പോൾ മിനി സ്‌ക്രീനിലും സജീവമാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ ആയിരുന്നു ശ്വേതാ മോനോൻ അരങ്ങേറ്റം.
അതേ പോലെ ജനപ്രിയ നായകൻ ദിലീപ് നായകൻ ആയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന നിത്യ തമിഴ് സീരിയലുകളുലം മലയാളം ടിവി ഷോകളിലും എല്ലാം സജിവമായിരുന്നു.
ഇപ്പോഴിതാ ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന പുതിയ സിനിമ തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താനിയിരിക്കുകയാണ്. നിത്യാ ദാസിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയാണ് പള്ളിമണി.
ഇതിനിടെ താരം ബാങ്ക് തട്ടിപ്പിന് ഇരയായെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. താരത്തിന്റെ ആരാധകർ ഈ വാർത്ത കേട്ട് ഞെട്ടലിലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേത മേനോൻ. തട്ടി പ്പിന് ഇ രയായത് താനല്ലെന്ന് താരം വിശദീകരിക്കുകയാണ്.
തട്ടി പ്പിന് ഇ ര യായതായി കാട്ടി ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും താരം അറിയിച്ചു. നേരത്തെ ബോംബെ ആസ്ഥാനമായ ഒരു ബാങ്കിൽ നടന്ന ഓൺലൈൻ ടത്തിപ്പിന് നടി ശ്വേത മേനോൻ ഇ രയായതായും അവർക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത കൊടുത്തത്.
എന്നാൽ താനല്ല വാർത്തയിൽ പരയുന്ന വ്യക്തിയെന്ന് താരം മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടമായെന്നിരുന്നു.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരിൽ നടി ശ്വേത മേനോനും ഉൾപ്പെടുന്നുവെന്നു കാണിച്ച് താരത്തിന്റെ ചിത്രവും ചില മാധ്യമങ്ങൾ നൽകിയിരുന്നു. മൊബൈൽ ഫാണിലേക്ക് ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽനിന്ന് പലർക്കും ലക്ഷങ്ങൾ ചോർന്നതെന്നാണ് വിവരം.
ശ്വേത മേമൻ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാർത്തകളിൽ ഉൾപ്പെടാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
മൊബൈലിലേക്ക് കെവൈസി, പാൻ വിവരങ്ങൾ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരിൽ പലരും അറിഞ്ഞത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകിയതാണ് തട്ടിപ്പിന് കാരണമായത്.
സംഭവത്തെ തുടർന്ന് രഹസ്യവിവരങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്.