ഭര്‍ത്താവിന്റെ പണം മോഷ്ടിക്കാറുണ്ട്, ഇല്ലെങ്കില്‍ സമാധാനമുണ്ടാവില്ല, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

1132

ജോമോന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട്
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, ര തി നിര്‍വ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികള്‍ക്ക് മറക്കാനാവത്ത് ആണ്.

Advertisements

മലയാളത്തിന്റൈ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോന്‍ ഏതാണ്ട് 30 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വേത മേനോന്റേത്.

Also Read: അന്ന് ഞാന്‍ അവള്‍ക്കൊപ്പം പോയില്ല, മക്കളെ നോക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റി, പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് മേനക

സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണെങ്കിലും ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവര്‍ പിരിഞ്ഞുവെന്ന് വരെയുള്ള വാര്‍ത്തകള്‍ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സനും സോഷ്യല്‍ ലോകത്ത് അത്ര സജീവവും അല്ല.

ഇപ്പോഴിതാ ശ്വേതയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വീട്ടില്‍ നടക്കുന്ന രസകരമാ സംഭവങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ ശ്വേത സംസാരിക്കുന്നത്. താന്‍ ഭര്‍ത്താവിന്‌റെ പണം മോഷ്ടിച്ചിട്ടുണ്ടെന്ന് ശ്വേത പറയുന്നു.

Also Read: മമ്മൂട്ടി അന്ന് ഭയന്ന് അഡ്വാൻസ് തുക തിരികെ നൽകിയ പടം ദിലീപ് ഏറ്റെടുത്ത് സൂപ്പർഹിറ്റാക്കി, സംഭവം ഇങ്ങനെ

ഏതൊരു ഭാര്യയും ചെയ്യുന്നത് പോലും താനും ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പണം കാണാതാവുമ്പോള്‍ അദ്ദേഹത്തിനറിയാം അത് താനാണ് എടുത്തതെന്നും ഒന്നും പറയാറില്ലെന്നും താന്‍ ഈ പണം മുഴുവന്‍ ചെലവഴിക്കുന്നത് ഭക്ഷണം വാങ്ങാനാണെന്നും ശ്വേത പറയുന്നു.

Advertisement