ജോമോന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, ര തി നിര്‍വ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികള്‍ക്ക് മറക്കാനാവത്തത് ആണ്.
മലയാളത്തിന്റൈ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോന്‍ ഏതാണ്ട് 30 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വേത മേനോന്റേത്.
ശ്രീവത്സനാണ് ശ്വേതയുടെ ഭര്‍ത്താവ്. ഒരു കുഞ്ഞുമുണ്ട്. സബൈന എന്നാണ് പേര്. സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണെങ്കിലും ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവര്‍ പിരിഞ്ഞുവെന്ന് വരെയുള്ള വാര്‍ത്തകള്‍ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സനും സോഷ്യല്‍ ലോകത്ത് അത്ര സജീവവും അല്ല.
ഇപ്പോഴിതാ എന്തുകൊണ്ടാണ് കുഞ്ഞിന്റെയും ഭര്‍ത്തിവാന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാത്തത് എന്ന് പറയുകയാണ് ശ്വേത. മകള്‍ ഇപ്പോള്‍പഠിക്കുകയാണെന്നും അഞ്ചാംക്ലാസ്സിലാണെന്നും ശ്വേത ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ബോംബെയിലാണ് മകള്‍. അവള്‍ അവളുടെ ഇഷ്ടത്തിന് പഠിച്ച് വളരുകയാണെന്നും കുറേ പഠിക്കാനും എഴുതാനുമൊക്കെയുണ്ടാവാറുണ്ടെന്നും ്അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളില്‍ താന്‍ അവളുടെ അമ്മ മാത്രമാണെന്നും അവിടെ സിനിമയ്‌ക്കോ സോഷ്യല്‍മീഡിയയിക്കോ സ്ഥാനമില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.