ക്യാമറമാന്‍ അഴകപ്പന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘പട്ടം പോലെ’ സിനിമയിലൂടെ സിനിമാലോകത്തേക്ക് അരടങ്ങേറ്റം നടത്തിയ താരമാണ് മാളവിക മോഹനന്‍. താരം മലയാളത്തില്‍ നിന്നും പിന്നീട് തിമിഴിലേക്ക് ചേക്കേറി വലിയ വിജയം കൈവരിച്ചിരുന്നു. പ്രമുഖ ഛായാഗ്രകന്‍ എം യു മോഹനന്റെ മകളാണ് മാളവിക.
കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ രജനിക്കൊപ്പമായിരുന്നു മാളവിക മോഹനന്റെ തമിഴ് അരങ്ങേറ്റം. കൂടാതെ, ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇന്ത്യയൊട്ടാകെ താരം ശ്രദ്ധ നേടിയിരുന്നു.
പിന്നീട് മലയാളത്തിലും തമിഴിലുമടക്കം ഒരുപിടി ചിത്രങ്ങളിലാണ് മാളവിക വേഷമിട്ടത്. വിജയ് നായകനായി എത്തിയ മാസ്റ്റര്‍, രജനികാന്ത് നായകനായി എത്തിയ പെട്ട, ധനുഷ് നായകനായി എത്തിയ മാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. താരം മോഡലിംഗ് രംഗത്തും ശക്തമായ സാന്നിധ്യമാണ്.
മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലാവാറുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് മാളവിക. മലയാളത്തില്‍ അതുപോലെ പ്രശസ്തയായ നടിയാണ് സ്വാസിക വിജയ്. സീരിയല്‍ രംഗത്തു നിന്നും ആണ് സ്വാസിക സിനിമാലോകത്തേക്ക് എത്തിയത്.
സ്വാസിക പ്രശസ്തിയില്‍ നില്‍ക്കെ നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റിയാണ് സ്വാസിക വിവാദ പരാമര്‍ശം നടത്തിയത്. സിനിമാ മേഖലയില്‍ ആരും ആരെയും പിടിച്ച് കൊണ്ട് പോയി റേ പ്പ് ചെയ്യുന്നില്ലെന്നായിരുന്നു സ്വാസികയുടെ കമന്റ്. ഒരു സ്ത്രീ കതകടച്ചാല്‍ അത് തുറന്ന് ആരും വരില്ലെന്നാണ് സ്വാസിക പറഞ്ഞിരുന്നത്.
എന്നാലിപ്പോഴിതാ സ്വാസികയുടെ വാക്കുകള്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനന്‍. സ്ത്രീകള്‍ എവിടെ വെച്ചും ആ ക്ര മി ക്കപ്പെടാം. ഡല്‍ഹിയിലൊക്കെ ട്രാവല്‍ ചെയ്യുമ്പോള്‍ തനിക്കും ഫീല്‍ ആയിട്ടുണ്ട്.
എത്ര സ്‌ട്രോങ് ആണെങ്കിലും ആ ഒരു മൊമന്റില്‍ എന്ത് ചെയ്യാന്‍ പറ്റും. അഞ്ച് ബോയ്‌സ് വന്ന് നമ്മളെ മാ ന്‍ ഹാ ന്‍ ഡില്‍ ചെയ്യാന്‍ നോക്കിയാല്‍ എന്ത് ചെയ്യും. അപ്പോള്‍ നമ്മുടെ കൈയില്‍ അല്ല. ആ പരാമര്‍ശത്തെ ഒട്ടും അംഗീകരിക്കുന്നില്ലെന്ന് മാളവിക വിശദീകരിച്ചു.
കൂടാതെ, ഡല്‍ഹി നിര്‍ ഭ യ കേ സ് ഒക്കെ അറിയാലോ. ആ പെണ്‍കുട്ടി ബസില്‍ ട്രാവല്‍ ചെയ്യുകയായിരുന്നു. അവളെ വന്ന് റേ പ്പ് ചെയ്തതാണ്. അതിനാല്‍ ആ പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും അത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും മാളവിക പ്രതികരിച്ചു.
ഇതോടൊപ്പം ഇക്കാര്യം ആരാണ് പറഞ്ഞതെന്ന് തനിക്കറിയില്ല എന്നും മാളവിക മിര്‍ച്ചി മലയാളത്തോട് പറഞ്ഞു.