പരമ്പരാഗത വേഷത്തില്‍ സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് സ്വാസിക; പുത്തന്‍ ചിത്രവുമായി താരം

33

സീരിയൽ രംഗത്ത് നിന്ന് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നർത്തകിയായും സ്വാസികയെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. സീരിയൽ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത വേഷത്തിൽ സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് നടി.

പഴയകാല നടിമാരുടെയോ കല്യാണത്തിനൊരുങ്ങിയ വധുവിനെപ്പോലെയോ സ്വാസികയുടെ പുതിയ ലുക്കിനെ താരതമ്യപ്പെടുത്താം.

മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ് താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്ര ട്രഡിഷണലായ വസ്ത്രം തയാറാക്കിയത് റിയ ഡിസൈൻസാണ്. സ്വാസികയുടെ മേക്കോവർ നന്നായിരിക്കുന്നുവെന്ന് പ്രേം കമൻറ് ചെയ്തിട്ടുണ്ട്. നിരവധി സ്വാസിക ആരാധകരാണ് കമൻറുമായി എത്തിയിരിക്കുന്നത്.

 

Advertisement