മിനിസ്ക്രീനിലൂടെ കടന്നുവന്ന് പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങിയ നടിയാണ് സ്വാസിക . ഇന്ന് കൈ നിറയെ ചിത്രങ്ങളാണ് ഈ നടിക്ക്. തൻറെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിക്കാം എന്ന് പറയുകയാണ് സ്വാസിക. തന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു ഇതേക്കുറിച്ച് നടി പറഞ്ഞത്. പിന്നാലെ നിരവധി ട്രോളുകളും വന്നു.
തൻറെ അമ്മയുടെ അച്ഛൻ വിഷ വൈദ്യനാണ് എന്ന് പറഞ്ഞാണ് സ്വാസിക തുടങ്ങിയത്. അദ്ദേഹം കടിച്ച പാമ്പിനെ വിഷം ഇറക്കിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എൻറെ വീട്ടിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട് അമ്മയൊക്കെ സാക്ഷിയാണ് എന്ന് സ്വാസിക പറഞ്ഞു.
എവിടെയാണെങ്കിലും പാമ്പ് വരും. അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയിൽ ഒരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യവും ചർമ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോൾ അത് നിർത്തി. ഞാൻ കണ്ടിട്ടില്ല. എൻറെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നു. അദ്ദേഹം മരിച്ചു ഇപ്പോള് ആരും ചെയ്യുന്നില്ല നടി പറഞ്ഞു.
ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ, കടിച്ച പാമ്പ് തന്നെയാണോ വരുന്നത് എന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ , എന്തോ ആയിക്കോട്ടെ അത് വരുന്നുണ്ടല്ലോ. ആ കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു. എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോൾ ആളുകൾക്ക് തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയൽ ആയിട്ടുള്ള നമ്മുടെ ഫാമിലിയിൽ സംഭവിച്ചതാണ് സ്വാസിക പറഞ്ഞു.