സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നടിയുടെ വിവാഹം. ഇപ്പോള്‍ അഭിമുഖത്തിനിടെ തന്റെ പ്രേമിനെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘സ്പാര്‍ക്ക് ആദ്യം തോന്നിയത് എനിക്കാണ്. ഞാന്‍ പറഞ്ഞു. ഒരു സീന്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. തോളത്ത് ചാരിയിരുന്ന് ഡയലോഗ് പറയുകയാണ്. ഡയറക്ടര്‍ കട്ട് പറഞ്ഞപ്പോള്‍ കൊള്ളാമല്ലേ, എനിക്ക് നല്ലൊരു ഫീല്‍ വരുന്നുണ്ട്, കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പ്രേം ഒരു ചിരി ചിരിച്ച് പോയി. വീണ്ടും ഇത് പോലെ ഇരുന്ന സമയത്ത് ഞാന്‍ പിന്നെയും പറഞ്ഞു. സീരിയസായി പറഞ്ഞതാണ്, എനിക്ക് അങ്ങനെയൊരു ഇഷ്ടം തോന്നുന്നുണ്ട്, കംഫര്‍ട്ടബിളായി ഫീല്‍ ചെയ്യുന്നുണ്ട്, മുമ്പ് പല ആള്‍ക്കാരുടെ കൂടെ വര്‍ക്കും ചെയ്തിട്ടും ഇല്ലാത്ത ഒരിതുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രേം ചിരിച്ചങ്ങ് പോയി. പിന്നെ ഞാന്‍ ചോദിച്ചില്ല.
ആ ഷെഡ്യൂള്‍ കഴിഞ്ഞ് നാട്ടില്‍ പോയി. ഇടയ്ക്ക് മെസേജ് ചെയ്യും. ഇദ്ദേഹത്തിന് സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. തിരിച്ച് ഷൂട്ടിന് വരുമ്പോള്‍ എനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. വേറെന്തൊക്കെയോ കാര്യങ്ങള്‍ സംസാരിച്ചു. മറുപടിയായി വന്നത് താങ്ക്സ് ഫോര്‍ കമിംങ് ഇന്‍ ടു മൈ ലൈഫ് എന്നാണ്’ . എന്താണെന്ന് ചോദിച്ചപ്പോള്‍ ഇത്രയും ദിവസം സംസാരിച്ചപ്പോഴും അന്ന് പറഞ്ഞ കാര്യങ്ങള്‍ ആലോചിച്ചപ്പോഴും തോന്നിയെന്നൊക്കെ പ്രേം ജേക്കബ് പറഞ്ഞെന്നും സ്വാസിക പറഞ്ഞു.