ഒരു പാവം, ഞാന്‍ ആഗ്രഹിച്ചത് പോലെയുള്ള പാര്‍ട്ട്ണര്‍, വിവാഹം നേരത്തെയാക്കാനുള്ള കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് സ്വാസിക

116

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തി.

Also Read:ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. അടുത്തിടെയായിരുന്നു താരം വിവാഹക്കാര്യം വെളിപ്പെടുത്തിയത്. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബാണ് സ്വാസികയുടെ വരന്‍. പ്രണയത്തിലായിരുന്നു ഇരുവരും.

ഇപ്പോഴിതാ പ്രേമുമായിട്ടുള്ള തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. താനും പ്രേമും രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും ആഗ്രഹിച്ചതുപോലെ തന്നെ തന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളെ തന്നെയാണ് തനിക്ക് ഭര്‍ത്താവായി കിട്ടിയതെന്നും സ്വാസിക പറയുന്നു.

Also Read:ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

മനംപോലെ മംഗല്യം എന്ന സീരിയല്‍ ഷൂട്ടിന്റെ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. തന്നെ പോലെ തന്നെ അഭിനയത്തോടെ പ്രേമിന് വലിയ ഇഷ്ടമാണെന്നും ഒരു പാവമാണെന്നും ഇപ്പോള്‍ തമിഴിലും തെലുങ്കിലും പ്രേം സീരിയല്‍ ചെയ്യുന്നുണ്ടെന്നും പെട്ടെന്നാണ് വിവാഹത്തെ പറ്റി തീരുമാനിച്ചതെന്നും സ്വാസിക പറയുന്നു.

ജോലിത്തിരക്കായതിനാല്‍ ജനുവരിയിലാണ് ഇരുവര്‍ക്കും പറ്റിയ വിവാഹത്തിയ്യതി കിട്ടിയതെന്നും ജനുവരി 26നാണ് വിവാഹമെന്നും സ്വാസിക പറയുന്നു. 27ന് വിവാഹ സത്കാരവും നടക്കും.

Advertisement