മലയാള സിനിമയില്‍ 1999 മുതല്‍ 2002 വരെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വര്‍മ്മ. കുറച്ചു കാലം മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത ചെയ്തതെല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനും ആയുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞതാണ്.
അതേസമയം, താരത്തിന്റെ തിരിച്ചുവരവിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം ഇതുവരേയും സിനിമകളില്‍ അഭിനയിക്കാന്‍ സംയുക്ത തയ്യാറായിട്ടില്ല. തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് സംയുക്ത തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ
ഇപ്പോഴിതാ സംവിധായകന്‍ കമല്‍ ബിജി മേനോനും സംയുക്ത വര്‍മ്മയും തമ്മിലുള്ള പ്രണയത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ച് പറയുകയാണ്. കമല്‍ സംവിധാനം ചെയ്ത് 2000ല്‍ റിലീസ് ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ സിനിമയിലെ താരങ്ങളായിരുന്നു ബിജുവും സംയുക്തയും.
ഈ സിനിയുടെ ലൊക്കേഷനില്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് കമല്‍ പറയുന്നത്. ചിത്രത്തില്‍ കാറ്റടിക്കുന്ന ഒരു സീനുണ്ട്. ഇതിനായി പ്രൊപ്പല്ലര്‍ കൊണ്ട് വന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുന്നുമുണ്ട്. കാറ്റിനിടയില്‍ സംയുക്ത ഓടുന്ന ഷോട്ടാണ് അപ്പോള്‍ എടുത്തുകൊണ്ടിരുന്നത്.
ഈ സീനില്‍ ബിജു മേനോന്‍ പുറകിലായി നില്‍ക്കുന്നുമുണ്ട്. പിന്നെ ആകെ പൊടി വന്ന് മൂടിക്കഴിഞ്ഞപ്പോള്‍. ഒന്നും കാണാന്‍ വയ്യാത്ത് അവസ്ഥയായി. കുറേ കഴിഞ്ഞാണ് പൊടി അടങ്ങിയത്. താന്‍ കട്ട് പറഞ്ഞിട്ടും കാറ്റ് നില്‍ക്കുന്നില്ല. ആ സമയത്താണ് സംയുക്ത വീണ് കിടക്കുന്നത് കാണുന്നത്.
ഓടി ചെന്നപ്പോള്‍ സംയുക്തയ്ക്ക് പൊടി കയറിയതുകാരണം ശ്വാസം എടുക്കാനാകുന്നില്ല. പിന്നീട് ഇന്‍ഹേലര്‍ കൊണ്ടു വന്ന് അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നത്. നേരെ സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു.
തുടര്‍ന്ന് വൈകീട്ട് സംയുക്തയെ കാണാനായി ആശുപത്രിയിലേക്ക് താന്‍ പോയിരുന്നു. അകത്ത് ചെല്ലുമ്പോള്‍ റൂമിനകത്ത് സംയുക്തയും അമ്മയുമുണ്ട്. ഇപ്പുറത്ത് ബിജു മേനോനും സംയുക്തയുടെ അച്ഛനും കൂടി ഇരിക്കുകയാണ്. ബിജു മേനോന്‍ ഭയങ്കര ടെന്‍ഷനിലായി. ഒന്നുമില്ല സര്‍ താനിപ്പോ വന്നേ ഉള്ളൂ. എന്നൊക്കെ പറഞ്ഞ് ഏറെ പരിഭ്രമത്തിലായിരുന്നു ബിജു മേനോനെന്ന് കമല്‍ ഓര്‍ത്തെടുക്കുന്നു.