പുറത്തിറങ്ങുമ്പോൾ സൂപ്പർസ്റ്റാർ അല്ലെങ്കിൽ റോക്ക്സ്റ്റാർ ആകുമെന്ന് പ്രതീക്ഷിക്കുന്നു; ലാൽ സാറിന്റെ കൂടെ അഭിനയിക്തണം; ആഗ്രഹങ്ങൾ പറഞ്ഞ് വിഷ്ണു ജോഷി

123

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ അപ്രതീക്ഷിതമായ ഒരു എവിക്ഷനാണ് ഈ ആഴ്ച നടന്നിരിക്കുന്നത്. ഏറെ ആരാധകരുള്ള കരുത്തനായ മത്സരാർത്ഥിയെന്ന് വിശ്വസിച്ചിരുന്ന വിഷ്ണു ജോഷിയാണ് ഏറ്റവും ഒടുവിലായി ബിബി ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്.

നാടകീയ മുഹൂർത്തങ്ങളുണ്ടാക്കാതെ വളരെ പെട്ടെന്ന് പ്രഖ്യാപിച്ച എവിക്ഷനിൽ സെറീന വിഷ്ണുവിന്റെ പേര് വായിച്ചത് സകലരിലും അല്പസമയം ഞെട്ടലുണ്ടാക്കി. വിഷ്ണുവും ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്നുതന്നെ മനസാന്നിധ്യം വീണ്ടെടുത്തു. വിഷമമൊന്നുമില്ലാതെ ചുരുങ്ങിയ വാക്കുകളിൽ എല്ലാവരോടും ഊഷ്മളമായി യാത്ര ചോദിച്ചാണ് വിഷ്ണു മോഹൻലാൽ നിൽക്കുന്ന വേദിയിലേക്ക് എത്തിയതും.

Advertisements

എവിക്ഷൻ അപ്രതീക്ഷിതമാണ്, അല്ലേ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. വിഷ്ണുവിന്റെ മറുപടി: ‘ബിഗ് ബോസ് ഞാൻ എപ്പോഴും പറയാറുള്ളത് പോലെ പ്രവചനാതീതമാണ്. ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതെ ഒരു ദിവസം പോലും അവിടെ നിൽക്കേണ്ടെന്നാണ് ആഗ്രഹിച്ചത്. 84-ാം ദിവസം ആയപ്പോഴായിരിക്കും ഇഷ്ടക്കേട് വന്നുതുടങ്ങിയത്. അല്ലെങ്കിൽ എന്നേക്കാൾ അവർക്ക് ഇഷ്ടപ്പെട്ട, അർഹതയുള്ള ആളുകൾ ഉണ്ടാവും.’

ALSO READ- എന്റെ മൗനം മുതലെടുക്കുന്നത് കാണുന്നുണ്ട്, വിഡ്ഢികളുടെ മുന്നില്‍ മിണ്ടാതിരിക്കുന്നതാണ് ക്ലാസ്, ഒന്നിച്ചുള്ള ചിത്രങ്ങള്‍ ജിഷിന്‍ പങ്കുവെച്ചതിന് പിന്നാലെ വൈറലായി വരദയുടെ പുതിയ പോസ്റ്റ്

’84 ദിവസം പ്രേക്ഷകരുടെ പിന്തുണ ലഭിക്കുക എന്നത് ചില്ലറ കാര്യമല്ല. ഒരു സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലാതെ വന്നുനിന്നിട്ട് ഇത്രനാൾ എന്നെ വോട്ട് ചെയ്ത് നിർത്തി. വളരെ ചുരുക്കം ആളുകൾ മാത്രമേ ബിഗ് ബോസിൽ വരുന്നതിന് മുൻപ് എന്നെ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. പക്ഷേ എനിക്ക് ഇപ്പോൾ ഒരു വിശ്വാസമുണ്ട്, പുറത്ത് ഒരുപാട് പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുന്നുണ്ടാവും എന്ന്. 21 പേരോടൊപ്പം മത്സരിച്ച് 84 ദിവസം എനിക്ക് ഇവിടെ നിൽക്കാൻ കഴിഞ്ഞു.’- വിഷ്ണു പറയുന്നു.

തന്റെ സ്വപ്ന പ്ലാറ്റ്‌ഫോം ആയിരുന്നു ബിഗ് ബോസ്. ചെറുപ്പം മുതൽ സിനിമയാണ് സ്വപ്നം കണ്ടത്. സിനിമയിലേക്ക് എത്താനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം എന്നാണ് ബിഗ് ബോസിനെക്കുറിച്ച് കരുതിയിട്ടുള്ളത്. അത് ഒരുപക്ഷേ അത് സാക്ഷാത്കരിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. പുറത്തേക്ക് പോകുമ്പോൾ ഒരു സൂപ്പർസ്റ്റാർ അല്ലെങ്കിൽ റോക്ക്സ്റ്റാർ എന്ന ടാഗിലേക്ക് ഞാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷ്ണു പറയുന്നു.

ALSO READ- മകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് രംഭ, ആഘോഷമാക്കി കുടുംബം, അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ആരാധകരും, ചിത്രങ്ങള്‍ വൈറല്‍

അദ്ദേഹത്തിനൊപ്പം സിനിമയിൽ അഭിനയിക്കണം എന്ന വലിയ ആഗ്രഹവും വിഷ്ണു പങ്കുവെച്ചു. ഇതിനോട് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു: അതിന് സാധിക്കട്ടെ. നമുക്ക് ആഗ്രഹം മാത്രം പോര. അതിലേക്കുള്ള ഒരു ഫയർ വേണം. ആ ദിശയിലേക്ക് സഞ്ചരിക്കാനുള്ള ഒരു മനസ് വേണം. ആഗ്രഹം എന്ന് പറയുന്നതാണ്. തീർച്ചയായും നിങ്ങൾ ചോദിക്കൂ. നിങ്ങൾ ചോദിച്ചാൽ പ്രകൃതിക്ക് തന്നേ പറ്റൂ- എന്നാണ് മോഹൻലാൽ പറഞ്ഞത്.

ഫിനാലെ ആഗ്രഹം സാധിക്കാതെ പോയതിൽ തന്നെ പിന്തുണച്ച പ്രേക്ഷകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് വിഷ്ണു വേദി വിട്ടത്. ബിഗ് ബോസ് ഗെയിം എന്താണെന്ന് മറ്റാരെക്കാളും എനിക്ക് മനസിലാവും. അതിലേക്ക് പരമാവധി കൊടുത്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നെന്നും. ടിക്കറ്റ് ടു ഫിനാലെയിൽ അതിന് സാധിച്ചില്ലെന്നും വിഷ്ണു പറയുന്നുണ്ടായിരുന്നു.

കുറേ കാര്യങ്ങൾ ഞാൻ തമാശരീതിയിൽ കണ്ടു. നെഗറ്റീവും പോസിറ്റീവുമൊക്കെ ഈ ഷോയിൽ നിന്ന് കിട്ടുമെന്ന് തനിക്ക് അറിയാമായിരുന്നു. ഈ ഷോയിൽ വരാൻ പറ്റിയതിലും ലാൽ സാറിനൊപ്പം ഇവിടെ നിൽക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ടെന്നും വിഷ്ണു പറഞ്ഞു.

Advertisement