സ്വന്തം പ്രണയം തുറന്നു പറയുന്ന കാര്യത്തിൽ മടിയില്ലാത്ത താരമാണു സുസ്മിത സെൻ. മുൻ കാമുകൻ റിത്തിക് ഭാസിനുമായി പിരിഞ്ഞതിനു ശേഷം, സുസ്മിത പ്രണയത്തിലാണെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. ആ പ്രണയം സമ്മതിക്കുന്ന വിധത്തിലാണു കാര്യങ്ങളുടെ പോക്ക്.
റഹ്മാൻ ഷോൾ എന്നയാളാണു സുസ്മിതയുടെ പുതിയ കാമുകൻ. കഴിഞ്ഞദിവസം രണ്ടു പേരും മുംബൈ എയർപോർട്ടിൽ പപ്പരാസികളുടെ മുന്നിൽ പെട്ടിരുന്നു.
ഒരു വിരോധവും കൂടാതെ സുസ്മിതയും റഹ്മാനും ഫോട്ടൊയ്ക്കു പോസ് ചെയ്തിരുന്നു.ഇപ്പോഴിതാ അവർ വീണ്ടും പ്രണയകുടീരമായ താജ്മഹലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
പ്രണയസ്മാരകമായ താജ് മഹലിനു മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുവരും പ്രണയം സമ്മതിക്കുകയാണെന്നാണു പറയപ്പെടുന്നത്. ആരാധകർക്കും കൂട്ടുകാർക്കുമൊപ്പം ചിത്രങ്ങൾക്കു പോസ് ചെയ്യാനും ഇരുവരും സമയം കണ്ടെത്തിയിരുന്നു.
വളരെ സന്തോഷത്തോടെയാണു രണ്ടു പേരും ഫോട്ടൊയ്ക്ക് പോസ് ചെയ്തത്. ഈ ചിത്രങ്ങൾ സുസ്മിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.