സൂര്യയുടെ എൻജികെ തകർന്നു, മോഹൻലാൽ ചിത്രത്തിൽ നിന്ന് ടോമിച്ചൻ മുളകുപാടം പിൻമാറി

48

തമിഴകത്തെ യുവ സൂപ്പർതാരം സെൽവരാഘവൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ‘എൻ ജി കെ’ പ്രതീക്ഷിച്ച് വിജയം നേടിയിരുന്നില്ല.

ഈ ചിത്രത്തിന്റെ പരാജയം സൂര്യയുടെ കരിയറിനെ തകിടം മറിക്കുകയാണ്. സമീപകാലത്ത് ഒരു സൂപ്പർസ്റ്റാർ തമിഴ് ചിത്രത്തിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് എൻ ജി കെയ്ക്ക് സംഭവിച്ചത്.

Advertisements

സൂര്യയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിൽ എൻജികെ തൂത്തെറിയപ്പെട്ടു. ഇതോടെ സൂര്യ മോഹൻലാൽ ചിത്രമായ ‘കാപ്പാൻ’ വലിയ പ്രതിസന്ധികളെ നേരിടുകയാണ്.

കെവി ആനന്ദ് സംവിധാനം ചെയ്ത ഈ സിനിമ ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്.

ഒരു വലിയ തുകയ്ക്ക് കേരളത്തിലെ വിതരണാവകാശം എടുക്കാൻ തയ്യാറായി വന്ന ടോമിച്ചൻ മുളകുപാടം എൻജികെ പരാജയപ്പെട്ടതോടെ കാപ്പാനിൽ നിന്ന് പിൻമാറിയിരിക്കുകയാണ്.

കാപ്പാന്റെ വിതരണാവകാശം വേണ്ടെന്ന് ടോമിച്ചൻ അറിയിച്ചതോടെ ഈ സിനിമ കേരളത്തിൽ ആരായിരിക്കും ഇനി വിതരണം ചെയ്യുക എന്ന ചോദ്യമാണ് ഉയരുന്നത്.

മോഹൻലാലിന്റെ മാക്‌സ്ലാബ് വിതരണം ഏറ്റെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആക്ഷൻ ത്രില്ലറായ കാപ്പാനിൽ മോഹൻലാൽ പ്രധാനമന്ത്രിയായും, സൂര്യ എൻ എസ് ജി ഉദ്യോഗസ്ഥനായുമാണ് അഭിനയിക്കുന്നത്. ലൈക പ്രൊഡക്ഷൻസാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

Advertisement