വിവാഹത്തെക്കുറിച്ച് ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍

37

വര്‍ഷങ്ങളായി മോഡലിങ്ങും അഭിനയവും ഒക്കെയായി മലയാളകളുടെ ഇടയില്‍ സജീവമായിരിക്കുന്ന താരമാണ് സൂര്യ ജെ മേനോന്‍. മോഡലിങ്ങിന് ഒപ്പം സിനിമകളില്‍ ഒക്ക ചെറിയ വേഷങ്ങളും ചെയ്തിരുന്നു സൂര്യ മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തിയതോടെ ആണ് ആരാധകര്‍ക്ക് പ്രിയങ്കിരയായി മാറിയത്. 

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആയിരുന്നു സൂര്യ ജെ മേനോന്‍ മല്‍സരാര്‍ത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളില്‍ പിടിച്ച് നിന്നിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ തന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് പറയുകയാണ് താരം. പൂച്ച ഒന്നും അറിയാത്ത മട്ടില്‍ കരയുന്നതാണ് പ്രതികരണമായി താരം നല്‍കുന്നത്. സിംഗിള്‍സ് ഇവിടെ വരൂ എന്നും വീഡിയോയ്ക്കൊപ്പം സൂര്യ ചേര്‍ത്തിട്ടുണ്ട്. ഇതിന് സാരല്ല ഉടന്‍ വിവാഹം ഉണ്ടാകുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അടുത്തിടെ ഒരു ക്യൂ ആന്‍ഡ് എയിലൂടെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സൂര്യ പറഞ്ഞത് വൈറലായിരുന്നു.

ചേച്ചി എന്നാണ് നിങ്ങളുടെ കല്യാണം എന്ന് ചോദിച്ചപ്പോള്‍ നോ ഐഡിയ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. നിങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അതെ, എന്റെ സ്വപ്നത്തില്‍ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. നിങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ആരുമായി എന്നായിരുന്നു സൂര്യയുടെ മറുചോദ്യം. സിംഗിള്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ ഭാഗികമായി എന്നായിരുന്നു സൂര്യയുടെ മറുപടി.

 

Advertisement