വീണ്ടും റിലീസിനായി സൂര്യയുടെ ആ വമ്പൻഹിറ്റ് ചിത്രം.

28

വിജയ്‍യുടെ ഗില്ലിയുടെയും അജിത്തിന്റെ ബില്ലയുടെയും റീ റിലീസിനുശേഷം ശേഷം സൂര്യയുടെ കരിയറിലെ വമ്പൻ ഹിറ്റ് ചിത്രമായ ഗജിനി വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ഗില്ലി വീണ്ടും തിയറ്ററുകളില്‍ എത്തി വമ്പൻ വിജയമായി മാറിയിരുന്നു.

also read
അദ്ദേഹത്തിന്റെ പ്രധാന ഹോബി എന്റെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്യല്‍ ആണ്; നടി സബിത നായര്‍
പ്രേക്ഷകര്‍ എന്നും കാണാനാഗ്രഹിക്കുന്ന ഒരു വിജയ ചിത്രമാണ് എ ആര്‍ മുരുഗദോസ്സിൻ്റെ സംവിധാനത്തിൽ പിറന്ന ഗജിനി . നയൻതാരയും അസിനുമായിരുന്നു സൂര്യയുടെ ഗജിനിയിലെ നായികമാർ. റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ, കരാട്ടേ രാജ്, എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Advertisements

ജൂണ്‍ ഏഴിന് ഗജിനി വീണ്ടും തിയറ്ററുകളിൽ എത്തുകയാണെന്നതാണ് പുതിയ അപ്‍ഡേറ്റ്.

 

സിരുത്തൈ ശിവയയുടെ തിരക്കഥയിലും സംവിധാനത്തിലും സൂര്യ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു ആക്ഷൻ-അഡ്വഞ്ചർസിനിമയാണ് “കങ്കുവ” . ഈ ചിത്രത്തിൻ്റെ റിലീസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്.
കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്.

സൂര്യ ഏറ്റെടുക്കുന്ന വൈവിധ്യമാർന്ന, വെല്ലുവിളിപൂർണമായ വേഷങ്ങൾക്ക് പ്രശസ്തനായതിനാൽ, ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ ഉയർത്തിയിട്ടുണ്ട്. “കങ്കുവ”യുടെ കഥ രഹസ്യമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ പ്രമോഷണൽ മെറ്റീരിയലുകൾ ഇതൊരു പൗരാണിക കഥയാണെന്ന് സൂചിപ്പിക്കുന്നു. വിപുലമായ ദൃശ്യങ്ങളും മഹത്തായ കഥയും കൊണ്ട്, ഈ സിനിമ ചരിത്രപരമായോ ഫാന്റസി പശ്ചാത്തലത്തിലോ അടിയുറച്ചതായിരിക്കും എന്ന് തോന്നുന്നു. ആദ്യ ടീസറും ഫസ്റ്റ്-ലുക്ക് പോസ്റ്ററുകളും പ്രേക്ഷകരെ ആകർഷിച്ചു. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പുരാതന യോദ്ധാക്കൾ നാടകീയ ഭൂപ്രദേശങ്ങൾ എന്നിവയുള്ള ഒരു സമ്പന്നമായ, വിശദമായ സൃഷ്ടി പ്രദർശിപ്പിച്ചു.

പൗരാണിക കഥ പറഞ്ഞും സമകാലീന ചലച്ചിത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ചും നിർമിക്കുന്ന ഈ ചിത്രം തമിഴ് സിനിമ മേഘലയിലെ ഒരു ഗെയിം-ചേഞ്ചർ ആയി മാറുമെന്നു കണക്കാക്കപ്പെടുന്നു.

also read
വീണ്ടും വിവാഹമോ ? ; നടി മീരാ വാസുദേവന് നേരെ വിമര്‍ശനം
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയ്‍ക്ക് രണ്ടാം ഭാഗമുണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നിര്‍മാതാവ് ധനഞ്‍ജയൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിച്ചത്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്.

 ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് തങ്ങള്‍ കങ്കുവ ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഈ ചിത്രം ഇഷ്‍ടപ്പെടുമെന്നാണ് വിശ്വസിക്കുന്നത് എന്നും ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്നും സൂര്യ വ്യക്തമാക്കി.

Advertisement