മധുരരാജയിലെ കഥാപാത്രത്തിന്റെ പേര്; അജു വര്‍ഗീസിന് സൂര്യ ഫാന്‍സിന്റെ പൊങ്കാല

10

സംവിധായകന്‍ വൈശാഖ് മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി ഒരുക്കുന്ന മധുരരാജയിലെ കഥാപാത്രത്തിന്റെ പേര് നടന്‍ അജു വര്‍ഗീസിന് വിനയാകുന്നു.

സിനിമയില്‍ ‘സുരു’ പേരാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിനുള്ളത്. ഇത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ കളിയാക്കി വില്‍ക്കുന്ന പേരാണെന്ന് പറഞ്ഞാണ് ആരാധകര്‍ അജു വര്‍ഗീസിനെ പൊങ്കാലയിടുന്നത്.

Advertisements

തമിഴ് സിനിമാ മേഖലയിലെ വിജയ് സൂര്യ ആരാധകര്‍ തമ്മിലുള്ള പോരായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.

വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തിയപ്പോള്‍ സൂര്യ ആരാധകര്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകല്‍ലടക്കം രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

അതേസമയം, ഫാന്‍ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു.
സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് താന്‍ ഇട്ടതല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്ന പോലെ ആ വലിയ നടനെ കളിയാക്കാന്‍ വേണ്ടിയുവമല്ല ആ പേരിട്ടതെന്നും അജു വര്‍ഗീസ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു മാത്രം അല്ല അതും നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല.

അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍’ എന്നാണ് അജുവര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍, ഈ പോസ്റ്റിന് താഴെയും സൂര്യ-വിജയ് ആരാധകര്‍ വന്‍ ഏറ്റുമുട്ടലുകളാണ് നടത്തുന്നത്.

മമ്മുട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായി മധുരരാജ എത്തുന്നത്. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളില്‍ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് ഒപ്പം പീറ്റര്‍ ഹെയ്നിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൂടിയാകുമ്പോള്‍ ആവേശം ഇരട്ടിക്കും.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement