നിങ്ങള്‍ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ; രതീഷ് കുമാറിനെതിരെ സൂര്യയും നാദിറയും

161

അങ്ങനെ മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങിയത് മുതല്‍ അടിയും തുടങ്ങി. തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് രതീഷ് കുമാര്‍. കഴിഞ്ഞദിവസം രതീഷ് കുമാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ജാന്‍മണിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

also read
നാസറിന്റെ മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു
കഴിഞ്ഞദിവസം രാവിലെ തന്നെ ഗുഡ് മോര്‍ണിംഗ് പറഞ്ഞുകൊണ്ട് ജാന്‍മണി രതീഷിനെ കെട്ടിപ്പിടിച്ചു. ഇത് രതീഷിന് ഇഷ്ടപ്പെട്ടില്ല. മറ്റുള്ളവര്‍ പിടിച്ചാല്‍ തനിക്ക് കുഴപ്പമില്ലെന്നും ജാണ്‍മണി കെട്ടിപ്പിടിച്ചാല്‍ ആളുകള്‍ തെറ്റിദ്ധരിക്കും എന്ന് ഇയാള്‍ പറഞ്ഞു.

Advertisements

പിന്നാലെ ജാണ്‍മണി മാപ്പ് പറയുകയും ചെയ്തു. ഈ വിഷയത്തില്‍ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോഴിതാ സൂര്യയും നാദിറയും സോഷ്യല്‍ മീഡിയ വഴി ഇതില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് .

‘എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല ( മര്യാദ). ജന്മണി തൊട്ടാല്‍ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങള്‍ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങള്‍ പെങ്ങള്‍മ്മാര്‍ തൊട്ടാല്‍ എനിക്ക് കുഴപ്പമില്ല (സ്വഭാവവൈകല്യം). അതെന്താടെയ് നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ.ഒഹ്ഹ്ഹ്ഹ്..ട്രാന്‍സ്ജെണ്ടര്‍ തൊടുന്നതിനെല്ലാം മറ്റൊരു അര്‍ത്ഥമുണ്ടല്ലോ. ഏത്,..അത്..എന്റെ പൊന്നു രതീശണ്ണാ..നിങ്ങള്‍ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.?’, എന്നാണ് നാദിറ മെഹ്‌റിന്‍ കുറിക്കുന്നത്.

‘അതെന്താ അണ്ണാ ജാന്‍മണി തൊട്ടാല്‍ അണ്ണന്‍ ഉരുകി പോകുമോ ??? പെങ്ങളായിട്ട് കാണാന്‍ പറ്റുലെ.??’, എന്നാണ് സൂര്യ ഇഷാന്‍ കുറിച്ചത്. പോസ്റ്റുകള്‍ക്കൊപ്പം ‘ഷെയിം ഓണ്‍ യു രതീഷ്’ എന്ന് കുറിച്ചു കൊണ്ട് രതീഷിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

 

 

Advertisement