‘മോഹന്‍ലാല്‍ സര്‍ മിന്നിച്ചു, ഇരുപതുകാരനെ വെല്ലുന്ന പ്രകടനം’- ഒടിയനെ പ്രശംസിച്ച്‌ സൂര്യ

31

തമിഴ് നടന്‍ സൂര്യ മോഹന്‍ലാലിന്റെ ബിഗ് ഫാന്‍ ആണ് . ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഇതിനിടയില്‍ സൂര്യ തന്റെ ഇഷ്ടതാരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ കാണുകയുണ്ടായി. സിനിമ കണ്ടശേഷം സൂര്യ മോഹന്‍ലാലിനെ വിളിക്കുകയും ചെയ്തിരിക്കുകയാണ്.

Advertisements

“എന്തൊരു ഊര്‍ജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാല്‍ സാറിന്റേത്.” – ഇങ്ങനെയാണത്രെ സൂര്യ പറഞ്ഞത്. മലയാളം വേര്‍ഷന്‍ തന്നെയാണ് സൂര്യ കണ്ടെതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമാകാന്‍ ഒടിയന് സാധിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍, പടത്തിന്റെ മേന്മയുടെ കാര്യം പറയുകയാണെങ്കില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

നേരത്തെ ദുല്‍ഖര്‍ സല്‍മാനും ഒടിയനേയും മോഹന്‍ലാലിനേയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്‍റെ ആക്ഷനും അഭിനയവും തകര്‍ത്തുവെന്നും, എന്റെ ഈ പ്രായത്തില്‍ പോലും ഇങ്ങനെ ആക്ഷന്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല എന്നും ദുല്‍ഖര്‍ പറഞ്ഞു. ലാലങ്കിളിനെ തൊഴുതു എന്നാണ് ദുല്‍ഖര്‍ അവസാനം പറഞ്ഞതും.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണെന്ന് ലഭിച്ചിരിക്കുന്നത്. എന്തുതന്നെയായാലും നെഗറ്റീവ് റിവ്യൂകളില്‍ വീഴാതെ ഒടിയന്‍ പിടിച്ചുനിന്നു എന്നുതന്നെ പറയാനാകും.

Advertisement