ജീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാന്‍ പഠിപ്പിച്ചത് കാര്‍ത്തി, തുറന്നുപറഞ്ഞ് സൂര്യ

25

പ്രശസ്ത തമിഴ് സിനിമാതാരം കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് ജപ്പാന്. രാജുമുരുകനാണ് ചിത്രത്തിന്റെ സംവിധാനം. കാര്‍ത്തിയുടെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ആഘോഷമാക്കുകയാണ് ആരാധകര്‍.

Advertisements

ജപ്പാനിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. തമിഴ്‌സിനിമാതരവും കാര്ത്തിയുടെ സഹോദരനുമായ സൂര്യയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ പരിപാടിയില്‍ വെച്ച് സൂര്യ കാര്‍ത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Also Read: അവളുടെ ഡാന്‍സ് കാണുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്, വേദനയോടെ ആവണിയുടെ അമ്മ പറയുന്നു

കാര്‍ത്തിയാണ് തന്ന ജെീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാന്‍ വേണ്ടി പഠിപ്പിച്ചത്. ജപ്പാനിന്റെ കഥ തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും കാര്‍ത്തിയുടെ 25ാമത്തെ പടമാണിതെന്നും തന്റേത് സിംഗമായിരുന്നുവെന്നും സൂര്യ പറയുന്നു.

കരിയറിലെ ഓരോ സമയത്തും ഓരോ കാര്യങ്ങള്‍ ചെയ്യണമെന്ന മത്സരമാണെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ജീവിതത്തെ ഒരിക്കലും മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാന്‍ കാര്‍ത്തി തന്നെ പഠിപ്പിച്ചുവെന്നും സൂര്യ പറയുന്നു.

Also Read: ഒരു സഹോദരനെ പോലെയുളള സ്‌നേഹബന്ധമെന്ന് ദിലീപ്, ഇക്കാ ഇങ്ങള് പോയല്ലോ എന്ന് നെഞ്ചുപൊട്ടി തസ്‌നിഖാന്‍, കലാഭവന്‍ ഹനീഫിന്റെ വിയോഗത്തില്‍ വിതുമ്പി സിനിമാലോകം

ജപ്പാന്റ എല്ലാ ടീമിനും നല്ല ഒരു വിജയം ആശംസിക്കുകയാണ്. കാര്‍ത്തിയുടെ 25ാമത്തെ പടം ഇത്രയും ഗംഭീരമായി ആഘോഷിക്കുന്നുവെങ്കില്‍ നിങ്ങളെല്ലാവരും വന്ന് അനുഗ്രഹിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും തനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് ഈ വേദിക്ക് നന്ദി പറയുന്നുവെന്നും സൂര്യ പറഞ്ഞു.

Advertisement