സിനിമയെ ഏറെ ഇഷ്ടമാണ്, പക്ഷേ ക്യമാറയുടെ മുമ്പിൽ നിൽക്കുവാൻ നാണമാണ്: മമ്മൂട്ടിയുടെ മകൾ സുറുമി

115

മലയാള സിനിമയിൽ 40 ൽ അധിക വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന സൂപ്പർ മെഗാ താരാമാണ് മമ്മൂട്ടി. ഇതിനോടകം തന്നെ മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ബോളിവുഡിലും ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച അദ്ദേഹം നിരവധി ദേശീയ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ പോലെ തന്നെ മമ്മൂട്ടിയുടെ കുടുംബവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് മക്കളാണ് മമ്മുട്ടിക്കുള്ളത്. ദിൽഖർ സൽമാനും സുറുമിയും. ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിലെ യുവ സുപ്പർതാരമാണ്. അതേ സമയം അദ്ദേഹത്തിന്റെ മകൾ സുറുമി സിനിമയിലേക്കെത്തിയില്ല.

Advertisements

അതേ കുറിച്ച് നേരത്തെ ഏഷ്യവില്ലെയുടെ അഭിമുഖത്തിൽ സുറുമി പറഞ്ഞത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു സിനിമ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണന്നായിരുന്നു സുറുമി വ്യക്തമാക്കിയത്.

ക്യമാറയുടെ മുമ്പിൽ തന്നെ നിൽക്കുവാൻ ഏറെ നാണമാണന്ന് സുറുമി പറഞ്ഞു. ഫോട്ടോഗ്രാഫിയോട് അൽപം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒരു കാര്യവും ചെയ്യാൻ നിർബന്ധിച്ചിട്ടില്ല. എന്നും ഞങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ പൂർണ പിന്തുണയുമായി നിന്നിരുന്നുവെന്നു സുറുമി പറയുന്നു.

ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താൻ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കാൻ തയ്യാറെടുക്കുകയാണ് സുറുമി. കുട്ടിക്കാലം മുതൽത്തന്നെ വരകളുടെ ലോകത്തായിരുന്നു താനെന്നും കുടുംബത്തിലെല്ലാവരും നന്നായി പോത്സാഹിപ്പിച്ചിരുന്നുവെന്നും സുറുമി പറയുന്നു.

ഫോട്ടോഗ്രാഫി ഇഷ്ടമാണെങ്കിലും ചിത്രങ്ങൾ നന്നായി എടുക്കാനാവുമോയെന്നറിയില്ലെന്നും അവർ പറയുന്നു. നിറങ്ങളെക്കുറിച്ചും ആകാശത്തെക്കുറിച്ചുമൊക്കെ വളരെ മുൻപേ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരയ്ക്കാൻ ഏറെയിഷ്ടമാണ്. ആളുകളുടെ ഇഷ്ടാനിഷ്ടം നോക്കിയല്ല ദുൽഖർ ഒരു കാര്യം തീരുമാനിക്കുന്നത്.

ഒരു പെയിന്റിംഗ് വാങ്ങിക്കുകയാണെങ്കിലും സ്വന്തം ഇഷ്ടത്തെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഈ സ്വഭാവം തനിക്കേറെ ഇഷ്ടമാണെന്നും സുറുമി പറയുന്നു. വിവാഹത്തിന് ശേഷം തങ്ങൾ വിദേശത്തായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. കുടുംബമെല്ലാം ഇവിടെയാണ്. അതാണ് വീണ്ടും തിരിച്ചെത്തിയതെന്നും സുറുമി പറയുന്നു.

അതേ സമയം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്ന് കൂടിയാണ് മമ്മൂട്ടിയുടേത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിനോടൊപ്പം ചെലവഴിക്കുന്നതിനായി സമയം നീക്കിവെക്കാറുണ്ട് അദ്ദേഹം. യുവതാരങ്ങളിൽ പലരും ഇക്കാര്യത്തിൽ അദ്ദേഹത്തെ മാതൃകയാക്കിയിട്ടുണ്ട്.

Advertisement