ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രമാണ് കാതൽ. ആദ്യദിനം തന്നെ മികച്ച പ്രതികരണം ചിത്രം നേടി. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ അഭിനയിച്ചത്. ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ കഥ ആദർശ് പറഞ്ഞപ്പോൾ ആദ്യം തന്നെ തന്റെ മനസിലേക്ക് വന്നത് മമ്മൂട്ടിയുടെ മുഖം ആയിരുന്നു എന്നാണ് ജിയോ ബേബി ചിത്രത്തിലെ മാത്യു എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.
മമ്മൂട്ടിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ നോക്കാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കഥ കേട്ടതോടെ കാര്യങ്ങളൊക്കെ വേഗത്തിൽ നടന്നു. അതേസമയം സിനിമയിൽ ജ്യോതികയെ പോലെ ഒരു നായിക വേണമെന്ന് മമ്മൂക്ക തന്നെയാണ് പറഞ്ഞത്. മലയാളം പഠിക്കാനും മറ്റുമായിട്ട് ജ്യോതിക ഒരുപാട് കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ എല്ലാ കഷ്ടപ്പാടുകൾക്കും അവസാനം ചിത്രം തിയറ്ററിലസെത്തിയപ്പോൾ മിക്ചച പ്രതികരണമാണ് ലഭിക്കുന്നത്. ജ്യോതിക ഈ ചിത്രം സമ്മാനിച്ചതിന് ജിയോബേബിക്കും മികച്ച പ്രകടനത്തിന് മമ്മൂട്ടിക്കും നന്ദിയും അഭിനന്ദനവും അറിയിച്ചരുന്നു,
പിന്നാലെ ഇപ്പോഴിതാ, മമ്മൂട്ടി ചിത്രം കാതൽ ദ കോറിനെ കുറിച്ച് നടൻ സൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് സൂര്യ പറഞ്ഞയുകയാണ്. മമ്മൂട്ടി പ്രചോദനം എന്ന് പറഞ്ഞ സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്..
‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ ദ കോർ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. സിനിമ ഒരുക്കിയ ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്‌നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി.’
‘ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകൾ പോലും ധാരാളം സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന എഴുത്തുകാരായ അദർശ് സുകുമാർ പോൾസൺ സ്‌കറിയ എന്നിവർക്കും അഭിനന്ദനങ്ങൾ. സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക! അതിമനോഹരം’,- എന്നാണ് സൂര്യ കുറിച്ചത്.
കാതൽ ഷൂട്ടിംഗിനിടെ സൂര്യയും സെറ്റിലെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം 12 വർഷത്തെ ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ എത്തിയ ചിത്രമായിരുന്നു കാതൽ. മാത്യു ദേവസി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഭാര്യയായ ഓമനയുടെ വേദനയും നിസഹായാവസ്ഥയും ജ്യോതിക സ്‌ക്രീനിൽ മനോഹരമായാണ് പകർത്തിത്.
ജ്യോതിക ഓമനയായി ജീവിക്കുക ആയിരുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്യു ദേവസി എന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച് വേഫറർ ഫിലിംസ് വിതരണത്തിന് എത്തിച്ച ചിത്രത്തിൽ സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, അലക്‌സ് അലിസ്റ്റർ, അനഘ അക്കു, ജോസി സിജോ തുടങ്ങിയ കലാകാരന്മാർ അണിനിരന്നു.