ലിയോ കേരളത്തില്‍ റെക്കോര്‍ഡിഡും, നൂറ് കോടി നേടുമെന്ന് സുരേഷ് ഷേണായ്, ആകാംഷയുടെ കൊടുമുടിയില്‍ രാധകര്‍

194

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: അവര്‍ ബന്ധങ്ങള്‍ താറുമായ കുടുംബത്തിലുള്ളവരായിരിക്കും, മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ച് ചുംബച്ചിതിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കൃഷ്ണകുമാര്‍

ഇപ്പോള്‍ ഒക്ടോബര്‍ 19 എത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തില്‍ ലഭിച്ചത്. ഇ്‌പ്പോഴിതാ ലിയോയെ കുറിച്ച് തിയറ്റര്‍ ഉടമയും ഫിയോഗ് അംഗവുമായ സുരേഷ് ഷേണായ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ലിയോയെ കുറിച്ചും കഴിഞ്ഞ എട്ട് മാസത്തില്‍ ഇറങ്ങിയ സിനിമകളെ കുറിച്ചുമായിരുന്നു സുരേഷിന്റെ വാക്കുകള്‍. രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയുള്ള നടനാണ് വിജയ് എന്നും ടിക്കറ്റ് ബുക്കിങ്ങിന്റെ കാര്യത്തില്‍ ജയിലറിന് പോലും ലഭിക്കാത്ത പ്രതികരണമാണ് ലിയോക്ക് കിട്ടുന്നതെന്നും സുരേഷ് പറയുന്നു.

Also Read: അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി, അത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലാണ്, വിശ്വസിക്കാന്‍ പറ്റില്ല, വൈറലായി ജെയിംസിന്റെ മകന്റെ കുറിപ്പ്

ആദ്യ ദിനം തന്നെ ലിയോ കേരളത്തില്‍ റെക്കോര്‍ഡിഡുമെന്ന കാര്യം ഉറപ്പാണ്. ഒരു പക്ഷേ സംസ്ഥാനത്ത് നിന്നും നൂറ് കോടി നേടാനും സാധ്യതയുണ്ടെന്നും എന്നാല്‍ കേരളം മാത്രമല്ല സൗത്ത് ഇന്ത്യ മുഴുവന്‍ വലിയ പ്രതീക്ഷയിലാണെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ കൊവിഡിന് ശേഷം നല്ല വന്നിട്ടുണ്ട്. എന്നാല്‍ ഹിറ്റ് തന്നിരിക്കുന്നത് അന്യ ഭാഷ ചിത്രങ്ങളാണെന്നും കഴിഞ്ഞ എട്ടുമാസത്തെ കണക്കെടുത്താല്‍ 180 സിനിമകള്‍ റിലീസ് ചെയ്തുവെന്നും അതില്‍ 22 എണ്ണം മാത്രമേ ഹിറ്റായിട്ടുളളൂവെന്നും അതില്‍ 8 എണ്ണമേ മലയാളം സിനിമയുള്ളൂവെന്നും ബാക്കിയെല്ലാം അന്യഭാഷ ചിത്രങ്ങളാണെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

Advertisement