‘ലാലേട്ടന്‍ അഭിനേതാവായിരുന്നില്ല എങ്കില്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’; മോഹന്‍ലാലിന്റെ അറിവിനെ വാഴ്ത്തി സുരേഷ് പിള്ള

39

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.

ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.

Advertisements

തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്.

ALSO READ- 19 വയസ്സുള്ളപ്പോൾ ആ വിവാഹം കഴിച്ചത് തെറ്റായി പോയി, രണ്ടാമത്തെ ബന്ധവും പിരിഞ്ഞപ്പോൾ തകർന്നു പോയി; ശാന്തി കൃഷ്ണ

പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതിനൊപ്പം തന്നെ താരം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടിങിന്റെ കൂടി തിരക്കിലാണ്. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായി ലാലേട്ടന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ നടന വിസ്മയമായ ലാലേട്ടനോടൊപ്പം സമയം ചെലവിട്ടതിനെ കുറിച്ച് പറയുകയാണ് ഷെഫ് സുരേഷ് പിള്ള.മോഹന്‍ലാല്‍ കൊച്ചിയില്‍ പുതുതായി വാങ്ങിയ വസതിയിലെത്തിയ വിശേഷമാണ് സുരേഷ് പിള്ള പങ്കുവെച്ചിരിക്കുന്നത്. വാതോരാതെ സിനിമയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ച മണിക്കുറുകള്‍ ആയിരുന്നു അതെന്നും സുരേഷ് പിള്ള പറയുന്നു.

ഒരുപക്ഷെ അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു മോഹന്‍ലാലെന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയെന്നും സുരേഷ് പിള്ള പറയുന്നുണ്ട്.

സുരേഷ് പിള്ളയുടെ കുറിപ്പ്:

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകള്‍… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening!

Advertisement