ഒടിയന് നല്‍കുന്നത് അനാവശ്യ പബ്ലിസിറ്റി, പണികിട്ടാന്‍ പോകുന്നത് ആന്റണി പെരുമ്പാവൂരിന് ആണ്, ശ്രീകുമാര്‍ മേനോന് എതിരെ ആഞ്ഞടിച്ച് സുരേഷ്‌കുമാര്‍

10

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ രംഗത്ത്.

ഒടിയന് ശ്രീകുമാര്‍ മേനോന്‍ അനാവശ്യമായരീതിയില്‍ പബ്ലിസിറ്റി നടത്തുന്നു എന്നും സിനിമ 100 കോടി ക്ലബ് മറികടക്കുമെന്നും വന്‍വിജയത്തിലേക്ക് സിനിമ പോകും എന്നും വിളിച്ചുപറഞ്ഞു നടക്കുന്നത് അയാളുടേതായ സ്വാര്‍ത്ഥ താല്‍പര്യത്തിന്റെ പേരിലാണെന്ന് സുരേഷ്‌കുമാര്‍ ആരോപിക്കുന്നു.

Advertisements

ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനാണെന്നും ശ്രീകുമാറിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നുമാണ് പറയുന്നത്. നാളെ (ഡിസംബര്‍ 14) റിലീസിനൊരുങ്ങുന്ന ചിത്രം ബുക്കിംഗില്‍ ഇതിനോടകം തന്നെ റെക്കോര്‍ഡ് ഇട്ടിരുന്നു.

ഒരു സിനിമയ്ക്ക് അത് കണ്ടിറങ്ങുന്ന പ്രേക്ഷകനേക്കാള്‍ നന്നായി ഒരു അഭിപ്രായം പറയാന്‍ ഒരു സംവിധായകന് കഴിയില്ല എന്ന ഉറച്ച നിലപാടില്‍ ആണ് സുരേഷ്‌കുമാര്‍. ഭാവിയില്‍ 1000 കോടി ബഡ്ജറ്റ് വരുന്ന സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വാര്‍ത്ഥതാപരമായ ആഗ്രഹമാണ് ശ്രീകുമാര്‍ മേനോനെ ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

സംവിധായകന് പേരെടുക്കാന്‍ വേണ്ടി നൂറു കോടി അഞ്ഞൂറു കോടി എന്നൊക്കെ പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള നമ്പറും കാര്യങ്ങളുമാണ്. എന്നാല്‍ അല്ലേ അടുത്ത ആയിരം കോടിയുടെയൊക്കെ പടം ചെയ്യാന്‍ പറ്റൂ. ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍.

നേരത്തെ പുലിമുരുകന്റെ കാര്യത്തില്‍ നൂറു കോടി ക്ലബ്ബ് എന്നൊക്കെ പറഞ്ഞു. ആളുകളൊക്കെ വിചാരിച്ചത് 100 കോടി രൂപ കളക്ട് ചെയ്‌തെന്ന്. ടോമിച്ചന്‍ മുളകു പാടത്തിനോട് ചോദിച്ചാല്‍ സത്യം അറിയാം. ആ പടത്തിന് കിട്ടിയതിനേക്കാള്‍ ലാഭം രാമലീലയ്ക്ക് കിട്ടി.

ഇങ്ങനെയുള്ള സമയത്ത് ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന ഡയറക്ടര്‍മ്മാര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിപാടികളാണ്. ഇതിന്റെ തലവേദന മുഴുവന്‍ ആന്റണി പെരുമ്പാവൂരിനാണ് വരുന്നത്. ഇന്‍കം ടാക്‌സുകാരും മറ്റും വീട്ടില്‍ കയറി ഇറങ്ങും. ശ്രീകുമാര്‍ മേനോന് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നും സുരേഷ്‌കുമാര്‍ പറയുന്നു.

Advertisement