മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം.
ഓർത്തിരിക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് അദ്ദേഹത്തിന്. നിരവധി കുടുംബങ്ങൾക്ക് തണലായി മാറിയ സുരേഷ് ഗോപിയെ രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾക്കും അപ്പുറം ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്.
അതേസമയം, സുരേഷ് ഗോപിയെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ രാധികയേയും ആളുകൾക്കേറെ പ്രിയപ്പെട്ടവരാണ്. സഹജീവി സ്‌നേഹത്തിന്റെ മാതൃകയാണ് രാധികയും. ഈ ദമ്പതികളുടെ ആദ്യമകൾ ലക്ഷ്മി ഒരു അപകടത്തിൽ കുട്ടിക്കാലത്ത് തന്നെ മരണമടഞ്ഞിരുന്നു.
ഇന്നും സുരേഷ് ഗോപിക്കും കുടുംബത്തിനും അത് വലിയ വേദന തന്നെയാണ്. മരണപ്പെട്ട മകളുടെ പേരിൽ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിലൂടെ നിരവധി പേർക്ക് താരം സഹായങ്ങൾ ചെയ്യുകയാണ്. അംഗ പരിമിതർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികൾ തുടങ്ങിയ അശരണർക്ക് സുരേഷ് ഗോപിയും കുടുംബവും സഹായമെത്തിക്കാറുണ്ട്.
ഇത്തരത്തിൽ സുരേഷ്‌ഗോപി തണലായി മാരിയ കുടുംബത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഋതുരാജ് എന്ന പെൺകുട്ടിയുടെ വീട് ജപ്തി ചെയ്തിരുന്നു. ഈ സമയത്ത് സഹപാഠികൾ ചേർന്ന് ബിരിയാണി ചലഞ്ച് നടത്തിയും കൂപ്പണുകൾ വിറ്റും ടിഷ് വാഷ് ഉണ്ടാക്കി വിറ്റും ലോട്ടറിക്കച്ചവടം നടത്തിയുമൊക്കെ ഇവരുടെ ബാങ്കിലെ ആധാരം തിരികെ എടുത്തു നൽകിയിരുന്നു.
തിരിച്ചടയ്ക്കാനുള്ള രണ്ടേ മുക്കാൽ ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെയാണ് ഋതുവിന്റെ അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തിയായത്. പിന്നീട് ഋതുവിന്റെ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഋതുരാജിനും പിതാവിനും ആധാരം തിരികെ നൽകി സുരേഷ് ഗോപി ഇവരുടെ വീടു പണിക്ക് വേണ്ടിയുള്ള സഹായ ധനവും പ്രഖ്യാപിച്ചിരുന്നു.
ഈ കുടുംബത്തിന് നാലു ലക്ഷം രൂപ നൽകുമെന്നു മാത്രമല്ല സേവാ ഭാരതി പ്രവർത്തകരോട് വീടു വച്ചു നൽകാനും അദ്ദേഹം നിർദേശിക്കുകയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം ഈ ചടങ്ങിന് ഭാര്യ രാധികയും എത്തിയിരുന്നു.
ALSO READ- സിനിമയിലെത്തി അൻപത് വർഷം; നൂറുവയസുകാരനായി അമ്പരപ്പിച്ച് വിജയരാഘവൻ! ഏറ്റെടുത്ത് ആരാധകർ
ഈ ചടങ്ങിൽ വെച്ച് നന്ദി സൂചകമായി ഋതുരാജ് എന്ന പെൺകുട്ടി രാധികയുടെ കാലിൽ വീണിരുന്നു. കോവിഡ് മൂലം പിതാവിന് ജോലി നഷ്ടമായതും അമ്മയ്ക്ക് അപകടമുണ്ടായതുമാണ് വായ്പ മുടങ്ങാനും ഈ പെൺകുട്ടിയുടെ വീട് ജപ്തിയാകാനും കാരണമായതെന്നാണ് റിപ്പോർട്ട്