നന്ദി പറയാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി ; എന്തു മനുഷ്യനണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല : സുരേഷ് ഗോപിയെ കുറിച്ച് സുധീർ സുകുമാരൻ

15771

വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിലൂടെ നായകനായെത്തിയ താരമാണ് സുധീർ സുകുമാരൻ. സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് സുധീർ എത്തിയത്. സിനിമയിലെത്തിയതിനുശേഷം ഇടക്ക് പല വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. അടുത്തിടെ കാൻസർ ബാധിതനായ താരം ജീവിതത്തിലേക്ക് തിരികെയെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ.

ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖ നടനെ കുറിച്ചുള്ള സുധീറിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. വാക്കുകൾ ഇങ്ങനെ,

Advertisements

ALSO READ

നെറുകയിൽ സിന്ദൂരം തൊട്ട് ഗോപി സുന്ദറിനൊപ്പം നിറചിരിയോടെ ഗുരുവായൂരപ്പന്റെ നടയിൽ അമൃത സുരേഷ് ; വൈറലായി വീഡിയോ

അമ്മ സംഘടനയിൽ നിന്ന് ഇൻഷുറൻസ് അടക്കമുള്ള ഹെൽപ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.

സുരേഷേട്ടന്റെ നമ്പർ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണിൽക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.

ALSO READ

അമൃതയും ബാലയും പിരിയാൻ കാരണക്കാരനായത് ബ ലാ ൽ സം ഗ വീരൻ വിജയ് ബാബു, അമൃതയും വിജയ് ബാബുവും ലിവിങ് ടുഗദറിലും കഴിഞ്ഞിരുന്നതായി വിവരം

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോൾ നന്ദി പറയാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ് പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ് എന്നാണ് സുധീർ പറയുന്നത്.

 

Advertisement