രാഷ്ട്രീയമൊന്നും നോക്കാതെ സുരേഷ് ഗോപിയെ വിജയിപ്പിക്കണമായിരുന്നു; നല്ല കരുണയുള്ള മനുഷ്യനാണ്; ക്യാബിനറ്റ് മിനിസ്റ്ററായി കാണാനാണ് ആഗ്രഹം: സ്ഫടികം ജോര്‍ജ്

203

സ്ഫടികം എന്ന ചിത്രത്തിലെ ഒറ്റ വേഷം കൊണ്ട് തിളങ്ങിയ സ്ഫടികം ജോര്‍ജെന്ന താരത്തെ മലയാളികള്‍ നെഞ്ചേറ്റിയതാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി അദ്ദേഹം വിസ്മയിപ്പിച്ചു. എന്നാല്‍ നെഗറ്റീവ് വേഷങ്ങളല്ലാതെ മറ്റ് വേഷങ്ങള്‍ തേടി എത്താതിരുന്നത് താരത്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി.

ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. വെള്ളിവെളിച്ചത്തില്‍ കണ്ടതുപോലെ പളപളപ്പുള്ള ജീവിതമല്ല തന്റേതെന്ന് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. രോഗാവസ്ഥയിലാണ് സ്ഫടികം ജോര്‍ജ് ഇന്ന്.

Advertisements

എന്നാല്‍ സ്ഫടികം സിനിമയുടെ റീ റിലീസിങ് നടന്നതിനാല്‍ തന്നെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് സ്ഫടികം ജോര്‍ജ്. അദ്ദേഹം ഈയടുത്ത് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ALSO READ- മമ്മൂട്ടിയുടെ കിടിലൻ സ്‌ക്രീൻ പ്രസൻസും സ്‌റ്റൈലിഷ് പെർഫോമൻസും, ക്രിസ്റ്റഫർ ഒരു ഡീസന്റ് ത്രില്ലർ: നിയാസ് ഇസ്മായിൽ എഴുതുന്നു

താന്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് താനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. ഫോണെടുത്ത് സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അന്നു താനെന്നും സ്ഫടികം ജോര്‍ജ് പറയുന്നു.

അദ്ദേഹം ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് സുഖവിവരങ്ങള്‍ ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്നും ചോദിക്കും. സഹായ മനസ്‌കതയുള്ളയാളാണെന്നും സുരേഷ് ഗോപിയെ കുറിച്ച് സ്ഫടികം ജോര്‍ജി പറയുന്നു.

ALSO READ- കൂട്ടുകാരി ആയിരുന്ന ഐശ്വര്യയെ കെട്ടി രജനികാന്തിന്റെ മരുമകനാകാൻ ചിമ്പു ആഗ്രഹിച്ചിരുന്നു, ആ സ്വപ്നം തകർത്തത് ധനുഷ്, ആ ദേഷ്യം ഇപ്പോഴും ചിമ്പുവിന് ധനുഷിനോട് ഉണ്ട്: വെളിപ്പെടുത്തൽ

രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് ചെറിയ മനുഷ്യര്‍ വലിയ മനുഷ്യരെന്നൊന്നുമില്ല.

എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റര്‍ ആവട്ടെയെന്നാണ് എന്റെ ആഗ്രഹമെന്നും സ്ഫടികം ജോര്‍ജ് പറഞ്ഞു.

Advertisement