മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ താരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് രാഷ്ട്രീയത്തിന് വേണ്ടി സിനിമ വിട്ടു നിന്നിരുന്ന അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോവുകയാണ് അദ്ദേഹം. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ്. മൂത്തമകന്‍ ഗോകുലും സിനിമയില്‍ സജീവമായി കഴിഞ്ഞു.
അതേസമയം, സുരേഷ് ഗോപി വീണ്ടും മറ്റൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സംഭവത്തില്‍ വിവാദം കത്തിപടരുന്നതിനിടെ അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കിട്ടിരിക്കുകയാണ് ഇളയ മകന്‍ മാധവ് സുരേഷ്.
തന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചിരിക്കുകയാണ്. ’99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട്’-എന്നാണ് മാധവ് കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് ഒട്ടേറെ പേരാണ് പിന്തുണയ്ക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യവും നന്മയെന്നും. എപ്പോഴും നിങ്ങളോടൊപ്പമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രേക്ഷകര്‍ കുറിക്കുന്നത്.
ഈ വിവാദത്തില്‍ മൂത്തമകന്‍ ഗോകുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.വൈകാരികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് ഗോകുല്‍ സുരേഷ്. നേരത്തെ സുരേഷ് ഗോപിയെ ട്രോള്‍ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണമൊക്കം വൈറലായിരുന്നു.
സുരേഷ് ഗോപി മൂന്ന് പെണ്‍മക്കളുടെയും രണ്ട് ആണ്‍ മക്കളുടെയും പിതാവാണ് സുരേഷ് ഗോപി. അകാലത്തില്‍ പൊലിഞ്ഞ മൂത്തമകള്‍ ലക്ഷ്മിയുടെ ഓര്‍മ്മ സുരേഷ് ഗോപി നിരവധി തവണ പങ്കിട്ടിട്ടുമുണ്ട്. എല്ലാ പെണ്‍കുട്ടുകളേയും കാണുമ്പോള്‍ നഷ്ടപ്പെട്ട് പോയ മകളെയാണ് ഓര്‍ക്കുന്നതെന്നും ആ ദുഃഖം പട്ടടയില്‍ വെയ്ക്കുന്നത് വരെ പോകില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.