ഭാഗ്യ സുരേഷിന്റെ സന്തോഷ നിമിഷത്തില്‍ പങ്കുചേര്‍ന്ന് താരരാജാക്കന്മാര്‍, വിവാഹത്തിന് എത്തിയത് കുടുംബസമേതം

112

മലയാളികളുടെ പ്രിയ നടന്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹമാണ് ഇന്ന്. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹാഘോഷ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഭാഗ്യയുടെ വിവാഹം.

Advertisements

ഭാഗ്യക്ക് വിവാഹമംഗളാശംസകള്‍ നേരാന്‍ കുടുംബ സമേതം എത്തിയിരിക്കുകയാണ് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ ദിവസ നടന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Also Read:യുഎസിലും ആഞ്ഞടിക്കും, ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായി വാലിബന്‍, പുതിയ വിവരം ഇങ്ങനെ

സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം മമ്മൂട്ടിയും സുല്‍ഫത്തും മോഹന്‍ലാലും സുല്‍ഫത്തും നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. മാവേലിക്കര സ്വദേശിയായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വിവാഹത്തിന് ശേഷം ജനുവരി 19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തും വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. വിരുന്നില്‍ സിനിമാരാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കും. വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം പങ്കെടുക്കും.

Also Read:എന്റെ അവകാശം, രാമ ക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രയെ വിമര്‍ശിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു, വ്യക്തമാക്കി സൂരജ് സന്തോഷ്

ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹനിശ്ചയം ജൂലൈയിലായിരുന്നു നടന്നത്. ബിസിനസ്സുകാരനായ മോഹന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ഭാഗ്യയുടെയും ഗോകുലിന്റെയും അടുത്ത സുഹൃത്തുകൂടിയായിരുന്നു ശ്രേയസ്.

Advertisement